ഇരിട്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കാക്കയങ്ങാട് അമ്പലമുക്കിലെ പനക്കൽ മനോജിെൻറ ചികിത്സക്കായി ചികിത്സാനിധി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. ഏപ്രിൽ 21ന് കാക്കയങ്ങാട്–ഇരിട്ടി റോഡിൽ ഉളീപ്പടിക്ക് സമീപം മനോജ് ഓടിച്ചിരുന്ന ഓട്ടോയും ചെങ്കൽ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ മനോജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടിയന്തരമായി ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ മനോജിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയൂ. ഇതിനായി ആറു ലക്ഷത്തോളം രൂപ വേണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. നിർധന കുടുംബമായതിനാൽ ഇത്രയും തുക എങ്ങനെ കണ്ടെത്തും എന്ന പ്രയാസത്തിലാണ് മനോജിെൻറ കുടുംബം. ഇതേ തുടർന്ന് നിർമാണ തൊഴിലാളിയായ മനോജിനെയും കുടുംബത്തെയും സഹായിക്കാൻ നാട്ടുകാർ ചികിത്സാനിധി രൂപവത്കരിച്ച് ചികിത്സാസഹായം തേടാൻ രംഗത്തിറങ്ങുകയായിരുന്നു.
കെ. മണികണ്ഠൻ മാസ്റ്റർ ചെയർമാനും വി. മുരളിധരൻ കൺവീനറും മുഴക്കുന്ന് ഗ്രാമപഞ്ചായത്തംഗം കെ. മോഹനനും ടി.വി. സിനി രക്ഷാധികാരികളുമായി 15 അംഗ കമ്മിറ്റി രൂപവത്കരിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. മനോജിെൻറ ചികിത്സക്കായി കേരള ഗ്രാമീൺ ബാങ്ക് കാക്കയങ്ങാട് ശാഖയിൽ 40425101056121 IFSC കോഡ് KLGB0040425 എന്ന അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. മനോജിനെ സഹായിക്കാൻ താൽപര്യമുള്ളവർ ഈ അക്കൗണ്ടിലേക്ക് സഹായം എത്തിക്കണമെന്ന് ചികിത്സാനിധി ഭാരവാഹികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.