ഇരിട്ടി: വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കോൺഗ്രസ് ജില്ല ജന. സെക്രട്ടറി പടിയൂർ ദാമോദരൻ മാസ്റ്റർക്ക് നാട് യാത്രാമൊഴി നൽകി. ജില്ല ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ച 12.30ഒാടെ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വെച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, എം.എൽ.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കണ്ണൂർ മേയർ ടി.ഒ. മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ ഡി.സി.സി ഭാരവാഹികളും പ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മട്ടന്നൂർ, ചാവശ്ശേരി, ഉളിയിൽ, പുന്നാട് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് ശേഷം ഉച്ച മൂന്നോടെ പുന്നാടെ വീട്ടിൽ എത്തിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും നാട്ടുകാരും ഇവിടെ എത്തിയിരുന്നു. വൈകീട്ട് നാേലാടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരൻ എം.പി എന്നിവർ അനുശോചിച്ചു. ഇരിട്ടി നരസഭ ചെയർപേഴ്സൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ഇരിട്ടി ടൗൺ കൗൺസിലർ വി.പി. അബ്ദുൽ റഷീദ്, കോൺഗ്രസ് നേതാക്കളായ സോണി സെബാസ്റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി, വി.എ. നാരായണൻ, സജീവ് മാറോളി, മാർട്ടിൻ ജോർജ്, കെ.പി. പ്രഭാകരൻ, എം.പി. അരവിന്ദാക്ഷൻ, ബേബി തോലാനി, പി.സി. ഷാജി, മമ്പറം ദിവാകരൻ, കെ. വേലായുധൻ, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, തോമസ് വർഗീസ്, കെ.സി. മുഹമ്മദ് ഫൈസൽ, ജെയ്സൺ കാരക്കാട്ട്, സി.പി.ഐ നേതാക്കളായ സി.എൻ. ചന്ദ്രൻ, പി. സന്തോഷ് കുമാർ, കെ.ടി. ജോസ്, ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി, കേരള കോൺഗ്രസ് നേതാക്കളായ കെ.എ. ഫിലിപ്, മാത്യു കുന്നപ്പള്ളി, വിപിൻ തോമസ്, വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് സാദിഖ് ഉളിയിൽ, എൻ.സി.പി നേതാക്കളായ അജയൻ പായം, കെ. സുരേശൻ, പ്രശാന്തൻ മുരിക്കോളി, എൻ.ജെ. ഉമ്മൻ, പി. മുഹമ്മദലി, മുസ്ലിം ലീഗ് നേതാവ് ഇബ്രാഹീം മുണ്ടേരി, കെ.പി. ഷാജി എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. പുന്നാട് ടൗണിൽ അനുശോചനയോഗം ചേർന്നു. പി.കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.