അപകട ഭീഷണിയിലായ ജോഷി ജോസഫിന്റെ വീട്

റോഡ് നിർമാണം വീടിന് ഭീഷണിയെന്ന് പരാതി

ഇരിട്ടി: റോഡ് നിർമാണം വീടിന് ഭീഷണിയെന്ന പരാതിയുമായി കുടുംബം. അയ്യൻകുന്ന് പഞ്ചായത്തിലെ മുരിക്കിൻ കരി വാർഡിൽ താമസിക്കുന്ന വേങ്ങത്താനം ജോഷി ജോസഫും വീട്ടുകാരുമാണ് അപകട ഭീഷണിയിലായ വീട്ടിൽ കഴിയുന്നത്. എടൂർ ആനപ്പന്തി അങ്ങാടിക്കടവ് വാണിയപ്പാറ ചരൽ പാലത്തുംകടവ് റോഡ് കടന്നുപോകുന്ന മുരുക്കുംകരിയിലെ ഈ വീട്ടുകാരോട് അധികൃതർ കനിയേണ്ടതുണ്ട്.

വീടിന് മുന്നിലൂടെ കടന്നുപോകുന്ന റോഡ് നവീകരിക്കുമ്പോൾ ഇവരുടെ വീടിന് സംരക്ഷണഭിത്തി കെട്ടി നൽകണമെന്നാണ് ആവശ്യം. സ്ഥലം എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെ അധികൃതരോട് ഇവർക്ക് സംരക്ഷണഭിത്തി കെട്ടിനൽകണമെന്ന് ആവശ്യപ്പെട്ടിട്ടും നടന്നിട്ടില്ല.

ഒരു കി.മീ. റോഡിന് അഞ്ചരക്കോടി രൂപ വകയിരുത്തിയാണ് നവീകരണം. 11 മീറ്റർ വീതിയിൽ അഞ്ചര മീറ്റർ വീതി ടാറിങ്ങോടെയാണ് റോഡ് നിർമാണ പ്രവൃത്തി. ഓവുചാൽ ഉൾപ്പെടെയുണ്ട്. എന്നാൽ, റോഡ് നിർമാണത്തിന്റെ ഭാഗമായി മണ്ണ് നീക്കിയപ്പോൾ റോഡിൽനിന്ന് ഒമ്പതു മീറ്റർ ഉയരത്തിൽ ആയി വീട്.

വീടിന്റെ താഴ്ഭാഗത്ത് ടാറിങ്ങിനായി മണ്ണുകൂടി മാറ്റിയപ്പോൾ വീട് അപകടാവസ്ഥയിലായി. 2021 ഡിസംബറിലാണ് റോഡ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. റോഡ് നിർമാണത്തിന്റെ ഭാഗമായി സൗജന്യമായാണ് ആളുകൾ സ്ഥലം വിട്ടുനൽകിയത്. സംരക്ഷണഭിത്തി കെട്ടാതെ റോഡ് നിർമാണ പ്രവൃത്തി അനുവദിക്കിെല്ലന്നാണ് നാട്ടുകാരും പറയുന്നത്.

Tags:    
News Summary - road construction is threat to the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.