ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ മേഖലയിൽ പുലിയിറങ്ങിയതായി സംശയം. വനമേഖലയിൽനിന്ന് ഏഴു കിലോമീറ്ററോളം മാറിയുള്ള ജനവാസ മേഖലയിലാണ് മൂന്ന് മാസത്തിനിടെ പലതവണ നാട്ടുകാരിൽ ചിലർ പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് മൂന്നുമാസം പ്രായമായ ആടിനെ കടിച്ചുകൊന്നിരുന്നു. നിരങ്ങൻപാറ മേഖലയിലാണ് കുറച്ചുദിവസമായി പുലിയുടെ സാന്നിധ്യമുള്ളതായി സംശയമുയർന്നത്. കഴിഞ്ഞ ദിവസം രാവിലെ ഏഴിനാണ് നിരങ്ങൻപാറ പുല്ലാനിപറമ്പിൽ കെ.എസ്. സുനിലിെൻറ വീടിന് സമീപം പുലിയെ അടുത്തുകണ്ടത്. മേഖലയിൽ കൃഷിയിടത്തിൽ ഉൾപ്പെടെ പലഭാഗങ്ങളിലും പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്.
മേഖലയിൽ പുലിയുള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും എന്നാൽ, പുലിയെന്ന് തോന്നിക്കുന്ന രീതിയിലുള്ള മറ്റെന്തോ ജീവി മേഖലയിൽ ഉള്ളതായി സംശയിക്കുന്നതായും കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത് പറഞ്ഞു. മേഖലയിൽ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.