ഇരിട്ടി: ടൗണിലെ കടയിലെ കവർച്ചയുമായി ബന്ധപ്പെട്ട് മോഷ്ടാവ് തൊരപ്പൻ സന്തോഷിനെ കടയിൽ എത്തിച്ച് ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. തൊരപ്പൻ സന്തോഷ് എന്ന നടുവിൽ പുലിക്കുരുമ്പയിലെ നെടുമല സന്തോഷ് 60ലധികം മോഷണക്കേസുകളിൽ പ്രതിയാണ്. ചുമർ തുരന്ന് കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി.
നവംബർ ഏഴിന് പുലർച്ചയാണ് ഇരിട്ടി പുതിയ ബസ്സ്റ്റാൻഡിലെ ഐഡിയൽ ഇലക്ട്രിക്കൽ പവർ ടൂൾസിൽ കവർച്ച നടന്നത്. ഒരു ലക്ഷം രൂപ ഇയാൾ മോഷ്ടിച്ചിരുന്നു. നിരീക്ഷണ കാമറകൾ ദിശ മാറ്റിവെച്ചും പുറത്തുള്ള ട്യൂബ് ലൈറ്റ് അടിച്ചുതകർത്തുമാണ് പൂട്ടുപൊളിച്ച് സന്തോഷ് അകത്തുകടന്നത്. തലേദിവസം ശ്രീകണ്ഠപുരം കൂട്ടുമുഖത്ത് റബർ കട കുത്തിത്തുറന്ന് റബർ ഷീറ്റ് കവർന്നിരുന്നു. സന്തോഷിനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരിട്ടിയിലെ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.