ഇരിട്ടി: ഇരിട്ടി ഹയർസെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽനിന്ന് 28 ലാപ്ടോപ്പുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലീസ് പ്രത്യേക അേന്വഷണ സംഘം രൂപവത്കരിച്ചു. ഇരിട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ എം.പി. രാജേഷിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ എം. അബ്ബാസ് അലി, അഖിലേഷ്, കെ.ടി. മനോജ് എന്നിവരുൾപ്പെട്ട പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
ഡോഗ് സ്ക്വാഡിലെ പൊലീസ് നായ് റിക്കി, ലാബിൽ നിന്ന് മണം പിടിച്ച് സ്കൂൾ ഓഡിറ്റോറിയത്തിനു പിറകിലുള്ള പഴയ ഓടിട്ട കെട്ടിടത്തിലെ മുറിയിൽ കയറിയ ശേഷം ഓഫിസ് കെട്ടിടത്തിനു പിറകിലൂടെ സ്കൂൾ പാചകപ്പുരയോട് ചേർന്ന താലൂക്ക് ആശുപത്രി റോഡിലെ മൊബൈൽ ടവറിനു സമീപം വരെ എത്തിനിന്നു. കവർച്ചക്കുശേഷം മോഷ്ടാക്കൾ ഇതുവഴിയെത്തി വാഹനത്തിൽ രക്ഷപ്പെട്ടതായാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
സ്കൂളിെൻറ പ്രധാന കവാടത്തിലെയും സ്കൂളിന് സമീപത്തെ സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ ബ്ലോക്കിലെ ലാബിൽ സൂക്ഷിച്ച 28 ലാപ്ടോപ്പുകൾ മോഷണം പോയതായി ശ്രദ്ധയിൽപെട്ടത്. പ്രധാനാധ്യാപിക എൻ. പ്രീതയുടെ നേതൃത്വത്തിൽ ഓഫിസ് ജീവനക്കാർക്കൊപ്പം കമ്പ്യൂട്ടർ ലാബുകൾ ഉൾപ്പെടെ സ്കൂളിെൻറ പ്രാധാനമുറികൾ പരിശോധന നടത്തുന്നതിനിടെയാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. സ്കൂളിെൻറ പഴയ കെട്ടിടത്തിെൻറ പിറകുവശത്തുള്ള ഗ്രിൽസ് തകർത്ത് സ്കൂൾ വളപ്പിൽ പ്രവേശിച്ച മോഷ്ടാക്കൾ തൊട്ടടുത്ത കമ്പ്യൂട്ടർ ലാബിെൻറ മുറിയുടെ ഗ്രിൽസിെൻറയും വാതിലിെൻറയും പൂട്ടു തകർത്ത് അകത്തു കയറുകയായിരുന്നു. ലാബിൽ സൂക്ഷിച്ച മുഴുവൻ ലാപ്ടോപ്പുകളും മോഷ്ടാക്കൾ കവർന്നു.
കഴിഞ്ഞ 28ന് 10ാം ക്ലാസ് പൊതുപരീക്ഷ അവസാനിക്കുന്ന ദിവസമാണ് തുടർന്നു ഐ.ടി പരീക്ഷ നടത്തുന്നതിനായി ഇത്രയും ലാപ്ടോപ്പുകൾ ലാബിൽ സജ്ജീകരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന പലഘട്ടങ്ങളിലായി സ്കൂളിന് നൽകിയ എട്ട് ലക്ഷത്തോളം വിലവരുന്ന ലാപ്ടോപ്പുകളാണ് മോഷണം പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.