ഇരിട്ടി: തില്ലങ്കേരിയിലെ തരിശുനിലങ്ങള്‍ ഹരിതാഭമാക്കി സഹകാരികളുടെ കൂട്ടായ്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഏറ്റവും കുടുതല്‍ പ്രദേശങ്ങളില്‍ കൃഷിയിറക്കിയ സഹകരണ സ്ഥാപനം എന്ന ഖ്യാതിയിലാണ് തില്ലങ്കേരി സര്‍വിസ് സഹകരണ ബാങ്ക്. ജില്ലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും കൃഷിയിറക്കിയെങ്കിലും വിളവിെൻറ നൂറുമേനി കൊയ്യാന്‍ തില്ലങ്കേരിയെ പ്രാപ്തമാക്കിയത് സഹകാരികളുടെ കൂട്ടായ പ്രവര്‍ത്തനമാണ്. വാഴക്കാലിലും വേങ്ങരച്ചാലിലുമായി എേട്ടക്കര് സ്ഥലത്താണ് കൃഷിയിറക്കിയത്.
തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയും സ്വന്തം നിലയിലുമാണ് തരിശുനിലം കൃഷിയോഗ്യമാക്കിയത്. കൃഷി വകുപ്പില്‍ നിന്ന് വിത്ത് ലഭ്യമായതോടെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ തരിശുനിലങ്ങള്‍ തളിരണിഞ്ഞു. ജയ വിത്താണ് വിതച്ചത്. ബാങ്കിലെ 11 സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും ഇവര്‍ക്കൊപ്പം നാട്ടുകാരും കൈകോര്‍ത്തതോടെ സഹകരണത്തിെൻറ നല്ല മാതൃക തീര്‍ക്കാന്‍ ഇവര്‍ക്കായി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എം. രാമകൃഷ്ണന് ചെയര്‍മാനും കെ.സി. സജീവന് കണ്‍വീനറുമായി കമ്മിറ്റി രൂപ വത്്കരിച്ചാണ് കൃഷി പരിപാലനം യാഥാർഥ്യമാക്കിയത്.
ജൈവരീതിയില്‍ മാത്രം നടത്തിയ കൃഷിയില്‍ നിന്നുള്ള വിള വാങ്ങാന്‍ ആവശ്യക്കാര്‍ കൂടിയതോടെ വിപണി അന്വേഷിച്ച് പോകേണ്ട അവസ്ഥ ഉണ്ടായില്ലെന്ന് ബാങ്ക് ജീവനക്കാര്‍ പറഞ്ഞു. സി.എം. പ്രദീപന്, സി.വി. രാധാകൃഷ്ണന്, സി.വി. ബാബു എന്നിവരുടെ സ്ഥലമാണ് ബാങ്കിന് കൃഷി നടത്താനായി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.