ഇരിട്ടി: മലയോരത്തെ ബാരാപോൾ, ബാവലി പുഴകളിൽനിന്ന് വൻതോതിൽ മണൽക്കൊള്ള. ഇരിട്ടി എസ്.ഐ എ.സി. ജോസഫിെൻറ േേനതൃത്വത്തിൽ വാഹന പരിശോധനക്കിടെ, വളവുപാറയിൽ രണ്ട് ലോറികളിലായി കടത്തിയ മണൽ പിടികൂടി. കഴിഞ്ഞ ദിവസം അതി രാവിലെ മണൽ കടത്തുന്നതിനിടയിലാണ് ടിപ്പർ ലോറികൾ പൊലീസിെൻറ മുന്നിൽ പെട്ടത്. ലോറി കസ്റ്റഡിയിലെടുത്തു. കൂട്ടപുഴയിലെ ചാത്തോത്ത് ഹൗസിൽ അഷ്കർ (27), കലഞ്ചേരി മാത്യു(46)എന്നിവരെ അറസ്റ്റുചെയ്തു.
ബാവലി പുഴയിലും വൻ തോതിൽ മണൽക്കൊള്ള നടക്കുന്നുണ്ട്. അയ്യപ്പൻ കാവ്, പാലപ്പുഴ, ജബ്ബാർക്കടവ് പാലത്തിനോട് ചേർന്ന ഭാഗങ്ങൾ, ആറളം-ഇരിട്ടി പുഴയുടെ ഭാഗങ്ങൾ, വളപട്ടണം പുഴയുടെ തീരങ്ങൾ എന്നിവിടങ്ങളിലാണ് വൻ തോതിൽ മണൽക്കടത്ത്. പൊലീസിെൻറ ഭാഗത്തുനിന്നോ റവന്യൂ വകുപ്പിെൻറ ഭാഗത്തുനിന്നോ കാര്യമായ പരിശോധനകൾ ഉണ്ടാകുന്നില്ലെന്ന് പരക്കെ പരാതിയുണ്ട്. പഴശ്ശി പദ്ധതിയോടുചേർന്ന് പൂക്കുണ്ട് ഭാഗത്ത് മണൽക്കൊള്ള തൊഴിലാക്കിയ ഒരുസംഘംതന്നെ പ്രവർത്തിക്കുന്നുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും തുടർന്നുവന്ന തെരഞ്ഞെടുപ്പിലുമെല്ലാം പൊലീസിെൻറ ശ്രദ്ധതിരിഞ്ഞതോടെ പകൽ സമയങ്ങളും കടത്തിനായി പ്രയോജനപ്പെടുത്തുകയാണ്. പരിശോധന കുറഞ്ഞതോടെ കൂടുതൽ സംഘങ്ങൾ മണൽക്കടത്ത് മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.