ഇരിട്ടി: മലയോരത്തെ ഗ്രാമങ്ങളിൽ രൂക്ഷമായ കാട്ടുപന്നി ശല്യം നഗരങ്ങളിലേക്കും വ്യാപിക്കുന്നു. ഇരിട്ടി നഗരത്തോട് ചേർന്ന പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചത്. കീഴൂർ, നേരംപോക്ക് ഭാഗങ്ങളിലാണ് പന്നിശല്യം രൂക്ഷമായത്.
ഇരിട്ടി ടൗണിൽനിന്ന് നൂറുമീറ്റർ മാത്രം അകലെയുള്ള പ്രദേശങ്ങളാണ് ഇവ. നേരംപോക്കിലെ തക്കുടു വെജിറ്റബ്ൾസ് ഉടമ ബൈജുവിെൻറ 200 കപ്പ നശിപ്പിച്ചു. ലോക്ഡൗൺ കാലത്ത് 25,000 രൂപയോളം ചെലവഴിച്ചാണ് കൃഷിയിറക്കിയത്.
നേരത്തേ പന്നിശല്യം ഇല്ലാത്ത പ്രദേശമായതിനാൽ കാര്യമായ പ്രതിരോധ മാർഗങ്ങൾ ഒന്നും സ്വീകരിച്ചിരുന്നില്ല. എല്ലാ ദിവസങ്ങളിലും കൃഷിയിടത്തിൽ പന്നി എത്താറുണ്ടെന്ന് ബൈജു പറഞ്ഞു. സമീപത്തെ നിരവധി പേരുടെ വീട്ടുപറമ്പിലെ ചേമ്പ്, ചേന, വാഴ എന്നിവയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നേരംപോക്കിലെ മാവില സതീശെൻറ വീടിന് സമീപത്തെ കൃഷിയും നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.