ഇരിട്ടി: ഓട്ടോയിൽനിന്ന് പാൽ വാങ്ങുന്നതിനിടെ മിനിലോറിയിടിച്ച് വീട്ടമ്മ മരിച്ചു. കാക്കയങ്ങാട് ഊർപ്പൽ സ്വദേശി ആശാരി ബൈജുവിെൻറ ഭാര്യ സജിനിയാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. എടത്തൊട്ടി ക്ഷീരോൽപാദക സഹകരണ സംഘത്തിെൻറ നേതൃത്വത്തിൽ വിതരണത്തിനെത്തിയ ഓട്ടോയിൽനിന്ന് സജിനി പാൽ വാങ്ങുന്നതിനിടെയാണ് അപകടം. പേരാവൂർ ഭാഗത്തുനിന്ന് ചെങ്കൽ കയറ്റാൻ പോവുകയായിരുന്ന മിനിലോറി സജിനിയെയും ഓട്ടോറിക്ഷയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സജിനിയെയും ഒാട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കെ.പി. ബാബു, സ്മിത എന്നിവരെയും ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സജിനി മരിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിച്ച മൃതദേഹം തില്ലങ്കേരി ശാന്തിതീരം വാതക ശ്മശാനത്തിൽ സംസ്കരിച്ചു.അപകടത്തിനിടയാക്കിയ മിനിലോറി മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കൾ: അഭിനവ്, അഭിജിത്ത്.
സജിനിക്ക് നാടിെൻറ അന്ത്യാഞ്ജലി
ഇരിട്ടി: പാൽ വിതരണത്തിനെത്തിയ ഓട്ടോറിക്ഷയിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച കാക്കയങ്ങാട് ഊർപ്പാലിലെ പനച്ചിക്കൽ സജിനിക്ക് നാടിെൻറ അന്ത്യാഞ്ജലി. പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകീട്ട് അഞ്ചരയോടെ നാട്ടിലെത്തിച്ച മൃതദേഹം തില്ലങ്കേരി ശാന്തിതീരം വാതക ശ്മശാനത്തിൽ സംസ്കരിച്ചു. തിങ്കളാഴ്ച രാവിലെ പാൽ വിതരണത്തിനെത്തിയ ഓട്ടോറിക്ഷയിൽ മിനിലോറി ഇടിച്ചാണ് പാൽ വാങ്ങാനെത്തിയ സജിനി മരിച്ചത്.
അപകടത്തിൽ മരിച്ച സജിനിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ആദ്യം സ്വദേശമായ തലശ്ശേരി മേക്കുന്നിലും പിന്നീട് കാക്കയങ്ങാട് ഊർപ്പാലിലും എത്തിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ബിന്ദു ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും അന്ത്യമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.