മാരക ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ

ഇരിട്ടി: മാരക ലഹരിമരുന്നുകളുമായി മൂന്നുപേരെ പിടികൂടി. 4.5 ഗ്രാം എം.ഡി.എം.എയുമായി പേരാവൂർ തുണ്ടി സ്വദേശിയായ പുതിയേടത്ത് ശരതിനെ (27) മുഴക്കുന്ന് പൊലീസും 730 മി. ഗ്രാം മെത്തംഫെറ്റമിനുമായി പത്തനംതിട്ട സ്വദേശി സജു വർഗീസ് (38), 520 മില്ലിഗ്രാം മെത്തംഫെറ്റമിനുമായി തളിപ്പറമ്പ് സ്വദേശി സന്ദീപ് (28) എന്നിവരെ ഇരിട്ടി എക്‌സൈസുമാണ് പിടികൂടിയത്.

ശരത് സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി മരുന്നെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് പൊലീസ് നൽകുന്ന സൂചന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൂട്ടുപുഴ അതിർത്തിയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് സജു വർഗീസും സന്ദീപും പിടിയിലായത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ വിവിധ സ്ക്വാഡുകൾ രണ്ട് ആഴ്ചക്കിടെ ഇവിടെ നടത്തിയ ലഹരിവേട്ടയിൽ അതിമാരകമായ 150 എൽ.എസ്.ഡി സ്റ്റാമ്പുകൾ, ലഹരിമരുന്നായ എം.ഡി.എം.എ, കഞ്ചാവ് എന്നിവ കണ്ടെടുത്തിരുന്നു. ഇരിട്ടി സർക്കിൾ മേഖലയിൽ രാത്രികാല പരിശോധനയും ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Youth arrested with deadly drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.