ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സി​റ്റി റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ സ​ർ​വേ​യും ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് ഹൈ​കോ​ട​തി.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് സ​ര്‍ക്കാ​ര്‍ ഇ​റ​ക്കി​യ 2019 മാ​ർ​ച്ച് 14ലെ ​ഉ​ത്ത​ര​വും തു​ട​ര്‍ ന​ട​പ​ടി​ക​ളും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചാ​ലാ​ട് കു​ഞ്ഞി​പ്പ​ള്ളി റോ​ഡി​ന്റെ സ​മീ​പം താ​മ​സി​ക്കു​ന്ന കെ. ​പ്ര​ജി​ത് ന​ല്‍കി​യ ഹ​ര​ജി​യി​ലാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

സ​ർ​വേ ന​ട​ത്തു​ന്ന​തി​ന് വീ​ട് അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ന്നു​വെ​ന്നും മ​റ്റു​മു​ള്ള ആ​ക്ഷേ​പ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും നി​യ​മ​പ്ര​കാ​രം മാ​ത്ര​മേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്നു​മു​ള്ള സ​ര്‍ക്കാ​ര്‍ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. സ​ര്‍ക്കാ​റി​നു​വേ​ണ്ടി സീ​നി​യ​ര്‍ ഗ​വ. പ്ലീ​ഡ​ര്‍ കെ.​വി. മ​നോ​ജ്കു​മാ​ര്‍ ഹാ​ജ​രാ​യി. ക​ണ്ണൂ​രി​ന്റെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്, മൂ​ന്നു പ​ദ്ധ​തി​ക​ളു​മാ​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

ഇ​തി​ൽ പ്ര​ധാ​ന​മാ​ണ് ന​ഗ​ര​പാ​ത റോ​ഡ് വി​ക​സ​ന പ​ദ്ധ​തി (സി​റ്റി റോ​ഡ് ന​വീ​ക​ര​ണം). കൂ​ടാ​തെ മേ​ലെ​ചൊ​വ്വ അ​ടി​പ്പാ​ത, തെ​ക്കീ ബ​സാ​ർ ഫ്ലൈ ​ഓ​വ​ർ എ​ന്നി​വ​യും ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഏ​റെ മു​ന്നേ​റി​യി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ക​ണ്ണൂ​ർ ന​ഗ​ര​പാ​ത വി​ക​സ​ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു. ഒ​രാ​ഴ്ച​ക്ക​കം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Kannur City Road Renovation: High Court says land acquisition can be done

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.