1. കണ്ണൂർ കോർപറേഷനിൽ വിജയിച്ച യു.ഡി.എഫ്​ പ്രവർത്തകരു​െട ആഹ്ലാദം 2.കണ്ണൂര്‍ കോർപറേഷനിൽ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാർഥി ചിത്തിര ശശിധരന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

കണ്ണൂർ: വാശിയേറിയ മത്സരത്തി​െനാടുവിൽ കണ്ണൂർ കോർപറേഷൻ യു.ഡി.എഫിന്​ സ്വന്തം. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ യു.ഡി.എഫ്​ പിന്നാക്കം പോയപ്പോൾ കണ്ണൂർ കോർപറേഷനിൽ ഭരണം നിലനിർത്താനായത്​ കോൺഗ്രസിന്​ ആശ്വാസവും പിടിവള്ളിയുമായി.

33 ഡിവിഷനുകളിൽ യു.ഡി.എഫ്​ ജയിച്ചപ്പോൾ എൽ.ഡി.എഫി​ന്​ 19 ഇടങ്ങൾ മാത്രമേ നേടാനായുള്ളൂ. ബി.ജെ.പി ഇതാദ്യമായി കണ്ണൂർ കോർപറേഷനിൽ അക്കൗണ്ട്​ തുറന്നുവെന്നതും സവിശേഷതയാണ്​. ബി.ജെ.പി ആറിടത്ത്​ രണ്ടാം സ്​ഥാനത്ത്​ എത്തുകയും ചെയ്​തു. യു.ഡി.എഫ്​ ജയിച്ച താണ ഡിവിഷനിൽ വെൽഫെയർ പാർട്ടിയാണ്​ രണ്ടാം സ്​ഥാനത്ത്​.പള്ളിക്കുന്ന്​ ഡിവിഷനിലാണ്​ ബി.ജെ.പി ജയിച്ചത്​. യു.ഡി.എഫ്​ രണ്ടാം സ്​ഥാനത്ത്​ എത്തിയ ഇവിടെ 189 വോട്ടിനാണ്​ ബി.​െജ.പി​യുടെ വി.കെ. ഷൈജു ജയിച്ചത്​.

എൽ.ഡി.എഫി​െൻറ ഒമ്പത്​ സിറ്റിങ്​ സീറ്റുകൾ യു.ഡി.എഫ്​ പിടിച്ചെടുത്തു. തുളിച്ചേരി, കക്കാട്​, ശാദുലിപള്ളി, വലിയന്നൂർ, മാച്ചേരി, എളയാവൂർ സൗത്ത്​, ആറ്റടപ്പ, തോട്ടട, പടന്ന ഡിവിഷനുകളാണ്​ എൽ.ഡി.എഫിന്​ നഷ്​ടമായത്​. മേയർ സ്​ഥാനത്തേക്ക്​ പരിഗണിക്കപ്പെടുന്ന കോൺ​ഗ്രസിലെ മാർട്ടിൻ ജോർജ്​, പി.കെ. രാഗേഷ്​, ടി.ഒ. മോഹനൻ എന്നിവർ വിജയിച്ചിട്ടുണ്ട്​. എൽ.ഡി.എഫി​െൻറ മേയർ സ്​ഥാനാർഥി എൻ. സുകന്യയാണ്​ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന്​ ജയിച്ചത്​. 1023​ വോട്ടുകളാണ്​ സുകന്യയുടെ ഭൂരിപക്ഷം.  

ജില്ല ഭരണത്തിൽ എൽ.ഡി.എഫ് കുത്തക

കണ്ണൂർ: ജില്ല ഭരണത്തിൽ എൽ.ഡി.എഫി​െൻറ കുത്തകക്ക്​ ഇക്കുറിയും ഭീഷണിയില്ല. 24ൽ 16 സീറ്റുകളുമായി എൽ.ഡി.എഫ്​ ഭരണം നിലനിർത്തി. യു.ഡി.എഫ്​ ഒമ്പത്​ സീറ്റിൽനിന്ന്​ ഏഴിലേക്ക്​ ചുരുങ്ങി. ​െകാളവല്ലൂർ വാർഡാണ്​ യു.ഡി.എഫിൽനിന്ന്​ എൽ.ഡി.എഫ്​ പിടിച്ചെടുത്തത്​.

വലതുമുന്നണിയിൽനിന്ന്​ ഇടതുപക്ഷത്തേക്ക്​ ചേക്കേറിയ എൽ.ജെ.ഡിയാണ്​ ഇവിടെ മത്സരിച്ചത്​ ജയിച്ചത്​. എൽ.ജെ.ഡിയുടെ സ്വാധീന മേഖല കൂടിയാണിത്​. കണ്ണൂർ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ഇക്കുറി വനിത സംവരണമാണ്​. കഴിഞ്ഞ ഭരണസമിതിയുടെ വൈസ്​ പ്രസിഡൻറ്​ പി.പി. ദിവ്യയാണ്​ എൽ.ഡി.എഫി​െൻറ പ്രസിഡൻറ്​ സ്​ഥാനാർഥി.

കല്യാശ്ശേരി ഡിവിഷനിൽനിന്ന്​ 22289 വോട്ടി​െൻറ ഭൂരിപക്ഷത്തിലാണ്​ ദിവ്യ തെരഞ്ഞെടുക്കപ്പെട്ടത്​.​ വൈസ്​ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ യുവ നേതാവ്​ ബിനോയ്​ കുര്യനെയാണ്​ സി.പി.എം കണ്ടുവെച്ചിരുന്നത്​. തി​ല്ല​ങ്കേരി വാർഡിൽ അങ്കത്തിന്​ ഇറക്കുകയും ചെയ്​തു. എന്നാൽ, തില്ല​ങ്കേരിയിലെ യു.ഡി.എഫ്​ സ്​ഥാനാർഥിയുടെ മരണത്തെ തുടർന്ന്​ ഇവിടെ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചിരിക്കുകയാണ്​.

യു.ഡി.എഫ്​ പിന്തുണയിൽ വെൽഫെയർ പാർട്ടി സ്വതന്ത്രൻ മത്സരിച്ച പന്ന്യന്നൂരിൽ എൽ.ഡി.എഫ്​ 17313 വോട്ടി​െൻറ ​ഭൂരിപക്ഷത്തിനാണ്​ വിജയിച്ചത്​. ​പന്ന്യന്നൂരിലെ നീക്കുപോക്ക്​ ഉയർത്തിക്കാട്ടിയാണ്​ വെൽഫെയർ-യു.ഡി.എഫ്​ സഖ്യം സി.പി.എം ​മുഖ്യപ്രചാരണ വിഷയമാക്കി മാറ്റിയത്​.

Tags:    
News Summary - kannur corporation and district panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.