കണ്ണൂർ കോർപ്പറേഷൻ; കോട്ടകെട്ടി യു.ഡി.എഫ്
text_fieldsകണ്ണൂർ: വാശിയേറിയ മത്സരത്തിെനാടുവിൽ കണ്ണൂർ കോർപറേഷൻ യു.ഡി.എഫിന് സ്വന്തം. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ യു.ഡി.എഫ് പിന്നാക്കം പോയപ്പോൾ കണ്ണൂർ കോർപറേഷനിൽ ഭരണം നിലനിർത്താനായത് കോൺഗ്രസിന് ആശ്വാസവും പിടിവള്ളിയുമായി.
33 ഡിവിഷനുകളിൽ യു.ഡി.എഫ് ജയിച്ചപ്പോൾ എൽ.ഡി.എഫിന് 19 ഇടങ്ങൾ മാത്രമേ നേടാനായുള്ളൂ. ബി.ജെ.പി ഇതാദ്യമായി കണ്ണൂർ കോർപറേഷനിൽ അക്കൗണ്ട് തുറന്നുവെന്നതും സവിശേഷതയാണ്. ബി.ജെ.പി ആറിടത്ത് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. യു.ഡി.എഫ് ജയിച്ച താണ ഡിവിഷനിൽ വെൽഫെയർ പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്.പള്ളിക്കുന്ന് ഡിവിഷനിലാണ് ബി.ജെ.പി ജയിച്ചത്. യു.ഡി.എഫ് രണ്ടാം സ്ഥാനത്ത് എത്തിയ ഇവിടെ 189 വോട്ടിനാണ് ബി.െജ.പിയുടെ വി.കെ. ഷൈജു ജയിച്ചത്.
എൽ.ഡി.എഫിെൻറ ഒമ്പത് സിറ്റിങ് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. തുളിച്ചേരി, കക്കാട്, ശാദുലിപള്ളി, വലിയന്നൂർ, മാച്ചേരി, എളയാവൂർ സൗത്ത്, ആറ്റടപ്പ, തോട്ടട, പടന്ന ഡിവിഷനുകളാണ് എൽ.ഡി.എഫിന് നഷ്ടമായത്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കോൺഗ്രസിലെ മാർട്ടിൻ ജോർജ്, പി.കെ. രാഗേഷ്, ടി.ഒ. മോഹനൻ എന്നിവർ വിജയിച്ചിട്ടുണ്ട്. എൽ.ഡി.എഫിെൻറ മേയർ സ്ഥാനാർഥി എൻ. സുകന്യയാണ് ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് ജയിച്ചത്. 1023 വോട്ടുകളാണ് സുകന്യയുടെ ഭൂരിപക്ഷം.
ജില്ല ഭരണത്തിൽ എൽ.ഡി.എഫ് കുത്തക
കണ്ണൂർ: ജില്ല ഭരണത്തിൽ എൽ.ഡി.എഫിെൻറ കുത്തകക്ക് ഇക്കുറിയും ഭീഷണിയില്ല. 24ൽ 16 സീറ്റുകളുമായി എൽ.ഡി.എഫ് ഭരണം നിലനിർത്തി. യു.ഡി.എഫ് ഒമ്പത് സീറ്റിൽനിന്ന് ഏഴിലേക്ക് ചുരുങ്ങി. െകാളവല്ലൂർ വാർഡാണ് യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തത്.
വലതുമുന്നണിയിൽനിന്ന് ഇടതുപക്ഷത്തേക്ക് ചേക്കേറിയ എൽ.ജെ.ഡിയാണ് ഇവിടെ മത്സരിച്ചത് ജയിച്ചത്. എൽ.ജെ.ഡിയുടെ സ്വാധീന മേഖല കൂടിയാണിത്. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഇക്കുറി വനിത സംവരണമാണ്. കഴിഞ്ഞ ഭരണസമിതിയുടെ വൈസ് പ്രസിഡൻറ് പി.പി. ദിവ്യയാണ് എൽ.ഡി.എഫിെൻറ പ്രസിഡൻറ് സ്ഥാനാർഥി.
കല്യാശ്ശേരി ഡിവിഷനിൽനിന്ന് 22289 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ദിവ്യ തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് യുവ നേതാവ് ബിനോയ് കുര്യനെയാണ് സി.പി.എം കണ്ടുവെച്ചിരുന്നത്. തില്ലങ്കേരി വാർഡിൽ അങ്കത്തിന് ഇറക്കുകയും ചെയ്തു. എന്നാൽ, തില്ലങ്കേരിയിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
യു.ഡി.എഫ് പിന്തുണയിൽ വെൽഫെയർ പാർട്ടി സ്വതന്ത്രൻ മത്സരിച്ച പന്ന്യന്നൂരിൽ എൽ.ഡി.എഫ് 17313 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പന്ന്യന്നൂരിലെ നീക്കുപോക്ക് ഉയർത്തിക്കാട്ടിയാണ് വെൽഫെയർ-യു.ഡി.എഫ് സഖ്യം സി.പി.എം മുഖ്യപ്രചാരണ വിഷയമാക്കി മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.