കേളകം: ആറളം ഫാം ആദിവാസി മേഖലയുടെയും ആറളം ഫാമിന്റെയും സുരക്ഷക്കായി 53 കോടി രൂപ മുടക്കി നിർമിക്കുന്ന ആന പ്രതിരോധ മതിൽ നിർമാണത്തിന് ശിലയിട്ടു. വളയഞ്ചാലിൽ മന്ത്രി കെ. രാധാകൃഷ്ണൻ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു.
വനംവകുപ്പ് ആദിവാസി പുനരധിവാസ മേഖലയിൽ നടപ്പാക്കുന്ന ഉപജീവന പദ്ധതികൾ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ മന്ത്രിമാരെ ബാന്റ് മേളത്തിന്റെ അകമ്പടിയിൽ വരവേറ്റു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. വി. ശിവദാസൻ എം.പി, സണ്ണി ജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്കുര്യൻ, കലക്ടർ എസ്. ചന്ദ്രശേഖർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജേഷ് (ആറളം), സി.ടി. അനീഷ് (കേളകം), ആന്റണി സെബാസ്റ്റ്യൻ (കണിച്ചാർ), ടി. ബിന്ദു (മുഴക്കുന്ന്), ബ്ലോക്ക് പഞ്ചായത്തംഗം വി. ശോഭ.
ഫാം വാർഡംഗം മിനി ദിനേശൻ, ഡി.എഫ്.ഒ പി. കാർത്തിക്, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കെ.വി. സക്കീർഹുസൈൻ, പി.എ. നസീർ, വി. ഷാജി, മാത്യു കുന്നപ്പള്ളി, കെ. ശിവശങ്കരൻ, എം.എം. മജീദ്, അജയൻ പായം, എ.കെ. ഇബ്രാഹിം, ബാബുരാജ് ഉളിക്കൽ, തോമസ് തയ്യിൽ എന്നിവർ സംസാരിച്ചു. പട്ടിക വർഗ ഡെപ്യൂട്ടി ഡയറക്ടർ കെ. കൃഷ്ണപ്രസാദ് സ്വാഗതവും ഐ.ടി.ഡി.പി ജില്ല പ്രോജക്ട് ഓഫിസർ എസ്. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.