കേളകം: കൊട്ടിയൂർ-ബോയ്സ് ടൗൺ റോഡ് ചുരത്തിൽ ഗതാഗതം തടസ്സപ്പെടുത്തി ഞായറാഴ്ച പുലർച്ചെ മരം കടപുഴകി. ആശ്രമം വളവിൽ കടപുഴകിയ വന്മരം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ നേതൃത്വത്തിൽ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
നാട്ടുകാർ ആദ്യം വിവരമറിയിച്ചതുപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് പുലർച്ചെതന്നെ സഹായിക്കൊപ്പം സ്ഥലത്തെത്തി മഴയത്ത് വാളുപയോഗിച്ച് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. മുമ്പും ഉരുൾപൊട്ടൽ ദുരിതബാധിത പ്രദേശങ്ങളിൽ സേവനം എത്തിച്ച് ശ്രദ്ധേയനാണ് ഇദ്ദേഹം.
പഞ്ചായത്തിനകത്തും പുറത്തുമായി സേവന പ്രവർത്തനങ്ങൾക്കായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 15 അംഗ സേനയും കർമരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.