കേളകം: കർഷകരുടെ മിശിഹയെന്നും കർഷക ഗാന്ധിയെന്നും അറിയപ്പെട്ടിരുന്ന ഫാർമേഴ്സ് റിലീഫ് ഫോറം സ്ഥാപകൻ എ.സി. വര്‍ക്കിയുടെ ഓർമകൾക്ക് നാലാണ്ട്. കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനും വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതിനുമുള്ള സമരരംഗത്ത് അദ്ദേഹം നിർണായക സ്ഥാനം വഹിച്ചിരുന്നു. നീര ശീതളപാനീയം നിര്‍മാണത്തിലും വിപണനത്തിലും മുഖ്യപങ്കുവഹിച്ച എ.സി. വര്‍ക്കി കർഷകർക്കെതിരെ ബാങ്കുകൾ മുഴക്കിയ ചെണ്ടകൊട്ടി വിളംബരം നിർത്തലാക്കുന്നതിനു പടവാളേന്തിയ പോരാളിയായിരുന്നു.
കർഷക രക്ഷക്കായി മുന്നണിപ്പോരാളിയായി വർത്തിച്ച അദ്ദേഹം അതോടെ കർഷക ഗാന്ധിയായി. അദ്ദേഹത്തിെൻറ ശ്രമഫലമായാണ് ഫാര്‍മേഴ്സ് റിലീഫ് ഫോറം സ്ഥാപിതമായത്.
നടവയലില്‍ രൂപമെടുത്ത് വയനാട്ടിലാകെയും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലെ കാര്‍ഷിക മേഖലകളിലും വേരോടിയ കര്‍ഷക പ്രസ്ഥാനമാണ് ഫാര്‍മേഴ്സ് റിലീഫ് ഫോറം. 62ാം വയസ്സിൽ 2016 സെപ്റ്റംബർ 17നാണ് അദ്ദേഹം വിടവാങ്ങിയത്. ഓർമദിനത്തിൽ നടവയൽ ഗ്രാമം പ്രത്യേക അനുസ്മരണ ചടങ്ങ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.