കേളകം: മാവോവാദികളെ കണ്ടെത്താൻ ആറളം കൊട്ടിയൂർ വനമേഖലകളിൽ വീണ്ടും ഹെലികോപ്ടർ നിരീക്ഷണം. കണ്ണൂർ -വയനാട് ജില്ല അതിർത്തി പ്രദേശങ്ങളിലും വനാതിർത്തി കോളനികളിലും മാവോവാദി സാന്നിധ്യം ശക്തമായതോടെയാണ് ഹെലികോപ്ടർ നിരീക്ഷണം മാസങ്ങളായി തുടരുന്നത്.
മുമ്പ് മാനന്തവാടി -തലപ്പുഴ കമ്പ മലയിൽ വന വികസന കോർപറേഷൻ ഡിവിഷൻ ഓഫിസ് അടിച്ചുതകർക്കുകയും നിരന്തര സാന്നിധ്യം രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് ഹെലികോപ്ടർ നിരീക്ഷണം തുടങ്ങിയത്.
മാവോവാദികൾ പതിവായി എത്താറുള്ള ആറളം, കേളകം പൊലീസ് സ്റ്റേഷൻ പരിധികളിലും മാവോവാദികളുടെ സഞ്ചാരപാതയെന്നറിയപ്പെടുന്ന കൊട്ടിലുമാണ്ലും വെള്ളിയാഴ്ച രാവിലെ 11 ഓടെ ഹെലികോപ്ടർ നിരീക്ഷണം നടത്തിയത്. സർക്കാർ വാടകക്കെടുത്ത ഹെലികോപ്ടറാണ് ഉപയോഗിക്കുന്നത്.
മാവോവാദിക്കൂട്ടം ആറളം, കൊട്ടിയൂർ മേഖലകളിലേക്ക് കടക്കാൻ സാധ്യത മുൻനിർത്തി മേഖലയിൽ പ്രത്യേകം പരിശീലനം നേടിയ തണ്ടർബോൾട്ട് സേന നിരീക്ഷണം ശക്തമാക്കുകയും മുമ്പ് മാവോവാദികൾ സന്ദർശിച്ച കോളനികളിൽ തിരച്ചിൽ നടത്തുകയും ചെയ്തു. മാവോവാദിക്കൂട്ടം മുമ്പ് പ്രകടനം നടത്തിയ ആറളം - വിയറ്റ്നാം കോളനി, കൊട്ടിയൂർ - അമ്പായത്തോട് പ്രദേശങ്ങളിലും നിരീക്ഷണം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.