കേളകം: മുളയെ സംരക്ഷിക്കാനും പരിചരിക്കാനും മുളന്തോട്ടമൊരുക്കി അധ്യാപകൻ. ബാവലിപ്പുഴയോട് ചേർന്ന തെൻറ സ്വന്തം കൃഷിയിടത്തിലാണ് കുന്നുംപുറത്ത് അപ്പച്ചൻ മാസ്റ്ററുടെ മുളമ്പൂങ്കാവനം. 40 വര്‍ഷമായി മുളസംരക്ഷണം ജീവിതവ്രതമാക്കി മാറ്റിയിരിക്കുകയാണ് കണിച്ചാര്‍ കുണ്ടേരിയിലെ റിട്ട. അധ്യാപകനായ ഇദ്ദേഹം. പ്രകൃതിസ്നേഹികളും പ്രദേശവാസികളും സ്നേഹത്തോടെ ഇല്ലിമാഷ് എന്ന് വിളിക്കുന്ന അപ്പച്ചന് മാസ്റ്റര്‍ നട്ടുപിടിപ്പിച്ചത് വ്യത്യസ്ത ഇനത്തില്‍പെട്ട നിരവധി മുള. ചെറുപ്പകാലത്ത് തോന്നിയ കൗതുകമാണ് അപ്പച്ചന് മാസ്റ്ററെ മുള പരിപാലനത്തിലേക്ക് നയിച്ചത്.
40 വര്‍ഷംമുമ്പ് വീടിനു സമീപത്തുണ്ടായിരുന്ന മുള പൂത്ത് നശിച്ചപ്പോള്‍ ചുവട്ടിലുണ്ടായ മുളന്തൈകള്‍ പുഴയിറമ്പിലെ തെൻറ സ്ഥലത്ത് നട്ടുപിടിപ്പിച്ചായിരുന്നു മുളസംരക്ഷണത്തിലേക്ക് കടന്നത്. മാസ്റ്ററുടെ മുളപ്രേമം അറിഞ്ഞ സുഹൃത്തുക്കളും സഹാധ്യാപകരും വിവിധ തരത്തിലുള്ള മുള സമ്മാനമായി നല്‍കുകയും പരിചയപ്പെടുത്തുകയും ചെയ്തതോടെയാണ് അപ്പച്ചന് മാസ്റ്റര്‍ കൃഷിസ്ഥലത്ത് വ്യത്യസ്ത ഇനത്തിലുള്ള മുള നട്ടുപിടിപ്പിക്കാനാരംഭിച്ചത്.
ഒലിവേറി, അസംഗോള്ഡ്, ബര്‍മ മുള, ബുദ്ധ ബാംബു, ബ്ലാക്ക് ബാംബു, ഗോള്‍ഡന്‍ ബാംബു, ആസ്പര്‍, ടൂള്‍ഡ തുടങ്ങി 70ഓളം ഇനങ്ങളാണ് ഇന്ന് ഇദ്ദേഹത്തിെൻറ പക്കലുള്ളത്. പീച്ചി മുള ഗവേഷണ കേന്ദ്രം ഡയറക്ടർ അപ്പച്ചെൻറ വീട്ടിൽ വന്നിട്ടുണ്ട്. വെളിമാനം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് സോഷ്യൽ സയൻസ് അധ്യാപകനായി 2016ൽ വിരമിച്ച ഇദ്ദേഹത്തിെൻറ പരിസ്ഥിതി സ്നേഹം പല സ്കൂളുകളിലും മുള നട്ടുപിടിപ്പിക്കുന്നതിന് പ്രയോജനപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.