കേളകം: കാനനമായി മാറിയ ആറളം ഫാമിൽ കാട്ടാനയെ തുരത്തി മടുത്ത് വനം വകുപ്പ്.
ആറളം ഫാമിെൻറ വിവിധ ബ്ലോക്കുകളിലായി നാലു ഘട്ടങ്ങളിൽ വിവിധ ജില്ലകളിലുള്ള 3500ഓളം ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ഒരേക്കർ ഭൂമി വീതം നൽകിയെങ്കിലും ഭൂമി ഏറ്റെടുത്ത് താമസമാക്കിയത് 2000ത്തോളം പേർ മാത്രമാണെന്ന് ട്രൈബൽ മിഷൻ രേഖകൾ.
അവശേഷിച്ച 1500 കുടുംബങ്ങൾ ഭൂമി ഏറ്റെടുത്ത് താമസിക്കാത്തതാണ് ഫാം കാടുകയറി കാട്ടാനകൾ ഉൾപ്പെടെ വന്യജീവികൾ താവളമാക്കാൻ കാരണം. ബ്ലോക്ക് ഏഴിലും പത്തിലുമായി മറ്റ് ജില്ലകളിൽനിന്നുള്ള നാനൂറോളം കുടുംബങ്ങൾക്ക് ഭൂമി നൽകിയെങ്കിലും ഭൂമി ഏറ്റെടുത്തിട്ടില്ല.
ഭൂമി ലഭിച്ച കുടുംബങ്ങൾ ഫാമിലെത്തി താമസിക്കണമെന്ന് ട്രൈബൽ റവന്യൂ വകുപ്പുകൾ പലതവണ അറിയിച്ചിട്ടും പുനരധിവാസകുടുംബങ്ങൾ ഗൗനിക്കാത്തത് അധികൃതരെ പ്രതിസന്ധിയിലാക്കി.
ഇതിനിടെ കാട്ടാനകളുടെയും മറ്റു കാട്ടുമൃഗങ്ങളുടെയും ശല്യം രൂക്ഷമായതിനെ തുടർന്ന് നൂറുകണക്കിന് പുനരധിവാസ കുടുംബങ്ങൾ പാലായനം ചെയ്തതും ആറളം ഫാമിൽ കൃഷിയിടങ്ങൾ വന മാതൃകയിലാവാൻ കാരണമായി.
ആറളത്തെ വന്യജീവി ശല്യം ശാശ്വതമായി പരിഹരിച്ചാൽ മാത്രമേ, മടങ്ങിയെത്തൂ എന്ന നിലപാടിലാണവർ. വനവും ഫാമും വ്യത്യാസമില്ലാതെയാണ് കാട് മുൾപടർപ്പുകൾ വാനോളം വളർന്ന് ചുറ്റപ്പെട്ടനിലയിലാണ് വിവിധ ബ്ലോക്കിലെ കൃഷിയിടങ്ങൾ. കാർഷിക ഫാമിലെ ഭൂമിയും കാടുമൂടിയനിലയിലാണ്.
കാർഷിക ഫാമിെൻറയും, പുനരധിവാസ മേഖലയുടെയും, ഭൂമി തെളിച്ചില്ലെങ്കിൽ കാട്ടാന തുരത്തൽ ദുഷ്കരമാകുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കാട്ടാനശല്യം രൂക്ഷമായതിനെത്തുടർന്ന് ജനജീവിതം ഭീഷണിയിലായ ഫാമിൽ പുനരധിവാസ കുടുംബങ്ങൾ കടുത്ത ഭീതിയിലാണിപ്പോൾ.
കാട്ടിലുള്ളതിനെക്കാൾ വന്യജീവികൾ ആറളം ഫാമിലാണുള്ളതെന്നാണ് പുനരധിവാസ കുടുംബങ്ങളുടെ വാദം. ഫാമിനോട് അതിർത്തി പങ്കിടുന്ന കൊട്ടിയൂർ, ആറളം വനാതിർത്തികളിൽ പൂർണമായി സംരക്ഷണ മതിൽ സ്ഥാപിക്കാത്തതാണ് കാട്ടുമൃഗങ്ങളുടെ ആറളം ഫാമിലെ വിഹാരത്തിനു കാരണം.
കാട്ടാന കൂട്ടങ്ങളും മറ്റു വന്യജീവികളും ആറളം ആദിവാസി പുനരധിവാസ മേഖലയിലും, ആറളം ഫാമിലും ചുറ്റിയടിക്കുമ്പോഴും ഇവയെ തുരത്തുന്നതിന് വിയർക്കുകയാണ് വനപാലകർ. വനമാതൃകയിൽ കാടു നിറഞ്ഞ ആറളം ഫാമിൽനിന്ന് കാട്ടാനകൾ നിന്നാൽ പോലും തിരിച്ചറിയാനാവാത്ത അവസ്ഥയാണ് കാരണം.
വന്യജീവികളെ ഫാമിൽനിന്ന് അകറ്റുന്നതിനായി പുനരധിവാസ ഭൂമിയിലെയും, കാർഷിക ഫാമിലെയും വൻകാടുകൾ തെളിക്കണമെന്നാണ് ആവശ്യം. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടെ 10 പേർക്കാണ് ജീവഹാനി സംഭവിച്ചത്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണവും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.