കേളകം: ആറളം വന്യജീവി സങ്കേതത്തിലെ വാച്ചർമാർക്ക് ഉടൻ ശമ്പളം നൽകുമെന്ന ഉറപ്പിൽ സമരം പിൻവലിച്ചു. ഫെബ്രുവരി ഒന്നാം തീയതി സമരത്തിന് നോട്ടീസ് കൊടുത്തതിനെ തുടർന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ യൂണിയൻ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിരുന്നു.
ചർച്ചയിൽ മുഴുവൻ ശമ്പള കുടിശ്ശികയും ഫെബ്രുവരി പതിനഞ്ചാം തീയതിക്ക് മുമ്പായി കൊടുത്തു തീർക്കാമെന്നും ജോലിക്ക് ഹാജരാകുന്ന മുഴുവൻ ദിവസവും മസ്റ്റർറോൾ നൽകുമെന്നും ഉറപ്പ് നൽകി. നോട്ടീസിൽ ആവശ്യപ്പെട്ട മുഴുവൻ കാര്യങ്ങളും അനുഭാവപൂർവ്വം പരിഹരിക്കാമെന്നും വൈൽഡ് ലൈഫ് വാർഡൻ ഉറപ്പു നൽകിയതിനെ തുടർന്ന് ഫെബ്രവരി ഒന്നാം തീയതി നടത്താൻ നിശ്ചയിച്ച സമരം പിൻവലിച്ചതായി ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) നേതാക്കൾ അറിയിച്ചു.
ചർച്ചയിൽ എ.ഐ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ.ടി ജോസ്, ജില്ലാ സെക്രട്ടറി യു. സഹദേവൻ ,സംസ്ഥാന കമ്മറ്റിയംഗം മജുംദാർ എന്നിവർ പങ്കെടുത്തു. അഞ്ചു മാസമായി ശമ്പളമില്ലാതെ വനംവകുപ്പിലെ ദിവസ വേതനക്കാരുടെ ദുരിതം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.