കേളകം: കൊട്ടിയൂർ മന്ദംചേരിയിലെ വീട്ടമ്മയുടെ കരവിരുതിൽ വിരിയുന്നത് മനോഹര ചിത്രങ്ങൾ. ശാസ്ത്രീയമായി ചിത്രംവര പഠിച്ചിട്ടില്ല. പക്ഷെ, ചെറുപ്പം മുതൽ ചെറുതായി ചിത്രങ്ങൾ വരച്ചുതുടങ്ങിയ ജ്യോതിയുടെ കരവിരുതിൽ വിരിയുന്നത് മനോഹരമായി ചിത്രങ്ങളാണ്. കൊട്ടിയൂർ മന്ദംചേരി സ്വദേശിയായ ജ്യോതി പേപ്പർ കട്ട് ചെയ്ത് നിരവധി ചിത്രങ്ങൾക്ക് പിറവി നൽകിയിട്ടുണ്ട്. ചെറിയ പേനാകത്തി ഉപയോഗിച്ച് പേപ്പറിൽ വരച്ച് അവ കട്ട് ചെയ്ത് ചിത്രങ്ങൾക്ക് രൂപവും ഭാവവും നൽകും. പേപ്പർ കട്ടിങ്ങിന് പുറമെ ചായപ്പൊടി ഉപയോഗിച്ചുള്ള ചിത്രം, ബോട്ടിൽ പെയിന്റിങ്, മ്യൂറൽ പെയിന്റിങ്, ലീഫ് ആർട്ട് എന്നിവയും ചെയ്തുവരുന്നു.
ഒരു വർഷം മുമ്പാണ് ബ്യൂട്ടീഷൻകൂടിയായ ജ്യോതി യുട്യൂബ് നോക്കി പഠിക്കുന്നത്. ചെയ്യുന്ന വർക്കുകൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യും. ഇത് കണ്ട് നിരവധി ഓർഡറുകളും ലഭിച്ചിട്ടുണ്ടെന്ന് ജ്യോതി പറയുന്നു. മകളും ചിത്രംവരയിൽ സജീവമാണ്. മനോഹരമായി ചിത്രങ്ങൾക്ക് പിറവി നൽകുന്നതു വഴി മികച്ച വരുമാനമാർഗംകൂടിയാണ് ഇതെന്ന് തെളിയിക്കുകയാണ് ഈ വീട്ടമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.