കേളകം: കൗതുകമായി ഭീമൻ കാച്ചിൽ. കണിച്ചാർ പഞ്ചായത്തിലെ ഏഴാം വാർഡ് ഏലപ്പീടിക കോളനിയിലെ പാൽമി ജോഷിയുടെ കൃഷിയിടത്തിലാണ് ഒരു ക്വിന്റലിലധികം തൂക്കം വരുന്ന ഭീമൻ കാച്ചിൽ വിളഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി കാച്ചിൽ പറിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ജോഷിയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും.
കാച്ചിൽ പറിച്ചെടുക്കാനായി മണ്ണുമാറ്റി തുടങ്ങിയപ്പോഴാണ് കാച്ചിലിന്റെ വലിപ്പം മനസ്സിലായത്. അതോടെ ഒറ്റത്തണ്ടിൽ വിളഞ്ഞ കാച്ചിൽ പൊട്ടാതെ പുറത്തെടുക്കാനായി മണ്ണുമാറ്റി തുടങ്ങി. വിവിധ ആകൃതിയിലുള്ള കാച്ചിൽ കണ്ടതോടെ ആവേശമായി. ഒടുവിൽ ഓരോ ഭാഗങ്ങൾ മുറിച്ചെടുത്താണ് കാച്ചിൽ പുറത്തെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെംബർ ജിമ്മി എബ്രഹാം നിർവഹിച്ചു. ജോബ് ഒരപ്പുങ്കൽ, രജീഷ് പാൽമി, ബിജു പാൽമി, രവീന്ദ്രൻ മുത്രാടൻ, ഊരുമൂപ്പൻ കുഞ്ഞാമൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.