കേളകം: പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മാറുകയാണ് മുട്ടുമാറ്റി കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം.
പരിസ്ഥിതി വിനോദ സഞ്ചാര കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലേക്കും രാമച്ചിയിലേക്കും പാലുകാച്ചി മല ഇക്കോ ടൂറിസം മേഖലയിലേക്കും പോകുന്ന വഴി മുട്ടുമാറ്റി പ്രദേശത്താണ് ജലസമൃദ്ധമായ ചീങ്കണ്ണിപ്പുഴയോരം. ദിനേന നിരവധി പ്രകൃതി - പരിസ്ഥിതി സ്നേഹികളാണ് ഇവിടേക്ക് എത്തുന്നത്. പുഴയിൽ സൗകര്യപ്രദമായ കുളിക്കടവുമുണ്ട്. പ്രദേശവാസികൾ കുളിക്കാനും നീന്തൽപഠിക്കാനും ഈ സ്ഥലം ആശ്രയിക്കുന്നു.
തടാകസമാനമായ ഈ ജലാശയം ദൂരദിക്കുകളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുക.
പുഴയുടെ മറുകരയിൽ ആറളം വനത്തിൽ നിന്ന് കടന്നെത്തുന്ന ആനകളുടെയും മാനുകളുടെയും ദൃശ്യങ്ങളും അപൂർവ കാഴ്ചകളാകാറുണ്ട്. ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്ത് അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതികളാവിഷ്കരിക്കാൻ നടപടികളായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.