ബ​ർ​ണ​ശ്ശേ​രി ഹോ​ളി ട്രി​നി​റ്റി ച​ർ​ച്ചി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​അ​ല​ക്​​സ്​ വ​ട​ക്കും​ത​ല​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ദ​ക്ഷി​ണം

ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു

കേ​ള​കം: യേ​ശു​വി​‍െൻറ ജ​റൂ​സ​ല​മി​ലേ​ക്കു​ള്ള രാ​ജ​കീ​യ പ്ര​വേ​ശ​ന​ത്തി​‍െൻറ ഓ​ര്‍മ​പു​തു​ക്കി ക്രൈ​സ്ത​വ​ര്‍ ഓ​ശാ​ന ഞാ​യ​ര്‍ ആ​ച​രി​ച്ചു. ഓ​ശാ​ന ഞാ​യ​റി​നോ​ട​നു​ബ​ന്ധി​ച്ച് ദേ​വാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ്രാ​ര്‍ഥ​നാ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു.

50 ദി​വ​സ​ത്തെ നോ​മ്പാ​ച​ര​ണ​ത്തി​‍െൻറ വി​ശു​ദ്ധി കാ​ത്തു​സൂ​ക്ഷി​ച്ചാ​ണ് ഓ​ശാ​ന ഞാ​യ​ര്‍ ആ​ച​രി​ച്ച​ത്. മ​ല​യോ​ര​ത്തെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ര്‍ബാ​ന തു​ട​ങ്ങി​യ പ്ര​ത്യേ​ക പ്രാ​ര്‍ഥ​നാ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു. ഓ​ശാ​ന ഞാ​യ​ര്‍ ശു​ശ്രൂ​ഷ​ക​ളി​ല്‍ വി​വി​ധ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ര്‍ കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. പൂ​ര്‍ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ഇ​ത്ത​വ​ണ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ന്ന​ത്. ഒ​രാ​ഴ്ച നീ​ളു​ന്ന ഈ​സ്​​റ്റ​ര്‍ തി​രു​ക​ര്‍മ​ങ്ങ​ളു​ടെ സ​മാ​രം​ഭം കു​റി​ക്കു​ന്ന​താ​ണ് ഓ​ശാ​ന.

ചു​ങ്ക​ക്കു​ന്ന് ഫാ​ത്തി​മ​മാ​ത ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​ജോ​യി തു​രു​ത്തേ​ല്‍, പാ​ല്‍ചു​രം ച​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​ബാ​ബു മാ​പ്ല​ശ്ശേ​രി, കൊ​ട്ടി​യൂ​ര്‍ സെൻറ്​ സെ​ബാ​സ്​​റ്റ്യ​ന്‍സ് ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​ബെ​ന്നി മു​തി​ര​കാ​ലാ​യി​ല്‍, ഒ​റ്റ​പ്ലാ​വ് അ​ല്‍ഫോ​ണ്‍സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​സ​ജി കൊ​ച്ചു​പ്പാ​റ​യി​ല്‍, നെ​ല്ലി​യോ​ടി സെൻറ്​ ജൂ​ഡ് ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​സി​ജി​ഷ് പു​ത്ത​ന്‍പു​ര, അ​ട​യ്ക്കാ​ത്തോ​ട് സെൻറ്​ ജോ​സ​ഫ്‌​സ് ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​സെ​ബാ​സ്​​റ്റ്യ​ന്‍ കീ​ഴ​ത്ത്, അ​മ്പാ​യ​ത്തോ​ട് സെൻറ്​ ജോ​ര്‍ജ് ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​ജോ​സ​ഫ് ഉ​റു​മ്പി​ല്‍, കേ​ള​കം സാ​ന്‍ജോ​സ് ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​അ​ബ്ര​ഹാം നെ​ല്ലി​ക്ക​ല്‍, വെ​ള്ളൂ​ന്നി ​േപ്രാ​വി​ഡ​ന്‍സ് ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​ജോ​സ് ത​യ്യി​ല്‍, ശാ​ന്തി​ഗി​രി സെൻറ്​ സെ​ബാ​സ്​​റ്റ്യ​ന്‍സ് ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​സു​നി​ല്‍ മ​ഠ​ത്തി​ല്‍, പേ​രാ​വൂ​ര്‍ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട്, കേ​ള​കം സെൻറ്​ ജോ​ര്‍ജ് വ​ലി​യ​പ​ള്ളി​യി​ല്‍ ഫാ. ​ഷി​ബു, സെൻറ്​ തോ​മ​സ് ശാ​ലോം പ​ള്ളി​യി​ല്‍ ഫാ. ​നോ​ബി​ന്‍ കെ. ​വ​ര്‍ഗീ​സ്, കേ​ള​കം സെൻറ്​ മേ​രീ​സ് സു​റോ​ന പ​ള്ളി​യി​ല്‍ ഫാ. ​വ​ര്‍ഗീ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര എ​ന്നി​വ​ര്‍ ഓ​ശാ​ന തി​രു​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Christians celebrated palm Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.