കേളകം: കണിച്ചാർ പഞ്ചായത്തിൽ സി.പി.എമ്മുമായി ധാരണയിലെത്തിയെന്ന് പരസ്യമായി സമ്മതിച്ച് കോൺഗ്രസ് പ്രവർത്തകർ. കണിച്ചാർ പഞ്ചായത്ത് ഒന്നാം വാർഡിലെ കോൺഗ്രസ് പ്രവർത്തകർ കേളകത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം നടത്തിയത്. നേതൃത്വത്തിെൻറ തെറ്റായ നിലപാടുകൾക്കെതിരെയായിരുന്നു പ്രാദേശികതലത്തിൽ സി.പി.എമ്മുമായി കൈകോർത്തത്.
ഒന്നാം വാർഡായ ഓടംതോട് പ്രാദേശിക തീരുമാനം അട്ടിമറിച്ചാണ് നേതൃത്വം ഇടപെട്ട് സ്ഥാനാർഥികളെ തീരുമാനിച്ചത്. പരാജയപ്പെടില്ല എന്ന നേതൃത്വത്തിെൻറ അഹങ്കാരമാണ് ചരിത്ര പരാജയത്തിലേക്ക് കോൺഗ്രസിനെ നയിച്ചത് .
പ്രവർത്തകരുടെ ഹിതം അറിഞ്ഞ് നേതൃമാറ്റം നടപ്പാക്കണമെന്നും ഇല്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിലും സമാന സാഹചര്യം ആവർത്തിക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സണ്ണി മേച്ചേരിയുടെ അധികാര മോഹമാണ് 10ാം വാർഡിൽ ഉൾപ്പെടെ കോൺഗ്രസിെൻറ കനത്തതിരിച്ചടിക്ക് കാരണമെന്നും ഒന്നാം വാർഡിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഉണ്ടാക്കിയ ധാരണപ്രകാരം എൽ.ഡി.എഫിന് പിന്തുണ നൽകുമെന്നും ധാരണപ്രകാരം അംഗത്തിന് പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം വരുകയാണെങ്കിൽ നിലപാടിൽ മാറ്റമുണ്ടാകുമെന്നും പ്രവർത്തകർ പറഞ്ഞു.
കണിച്ചാർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം ഹൻസ് തോമസ്, പ്രവർത്തകരായ വി.എം. തോമസ്, കെ.വി. മണി, വി.എം. ബെന്നി, സിബി കുര്യൻ, സെബാസ്റ്റ്യൻ തോട്ടത്തിൽ, വി.എം. ജോഷി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.