കേളകം: പഞ്ചായത്തിന്റെ ബാവലി തുരുത്തിലുള്ള ഗ്രീൻപാർക്ക് സ്റ്റേഡിയം നിർമാണം പൂർത്തിയായി. കേളകം വില്ലേജ് ഓഫിസിനടുത്ത് ബാവലിപ്പുഴക്കരയിൽ പഞ്ചായത്ത് ഏറ്റെടുത്ത മൂന്ന് ഏക്കറോളം സ്ഥലത്താണ് സ്റ്റേഡിയം നിർമിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അറിയിച്ചു. ഗ്രീൻ പാർക്ക് സ്റ്റേഡിയവും ജൈവവൈവിധ്യ പാർക്കുമാണ് ഇവിടെ നിർമിക്കുക. സ്റ്റേഡിയം നിർമാണം പൂർത്തിയായി. ജൈവവൈവിധ്യ പാർക്ക് അടുത്ത വർഷത്തോടെ പൂർത്തിയാക്കും. ഫുട്ബാളും വോളിബാളും മറ്റ് കായിക ഇനങ്ങളും ഈ സ്റ്റേഡിയത്തിൽ തന്നെ പ്രായോഗികമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ബാവലിപ്പുഴയുടെ തീരത്ത്, നിർമാണ പ്രവർത്തനങ്ങൾ കാര്യമായി നടത്താതെ പച്ചപ്പിൽ വന്നിരിക്കാൻ പറ്റുന്ന ജൈവവൈവിധ്യ പാർക്കാണ് ലക്ഷ്യം. 2018ലെ പ്രളയത്തിൽ തുരുത്തിന്റെ ഇരുകരകളും പുഴയെടുത്ത നിലയിലായിരുന്നു. തുരുത്തിന് അകത്തും പുറത്തുമുള്ള സമീപവാസികളുടെ സ്ഥലങ്ങൾ സംരക്ഷിക്കാൻ മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.