കേളകം: കേളകം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഫ്രാൻസിസ് വണ്ടനാനിയിൽ എന്നൊരു മനുഷ്യനുണ്ട്. ഡീസൽ ഫ്രാൻസിസ് എന്നാണ് നാട്ടുകാർ ഇയാളെ വിളിക്കുന്നത്. മൂന്ന് സെൻറ് ഭൂമിയിൽ ഒറ്റ മുറി വീട്. അതാണ് കൂലിപ്പണിയുമായി കഴിയുന്ന 52കാരൻ ഫ്രാൻസിസിെൻറ ലോകം. മുറിനിറയെ ഡീസലിെൻറ മണവും കരിയും പുകയുമാണ്. കാരണം, മെണ്ണണ്ണ സ്റ്റൗവിൽ ഡീസൽ ഉപയോഗിച്ചാണ് ഇദ്ദേഹത്തിെൻറ പാചകം. ഡീസൽ ഫ്രാൻസിസ് എന്ന വിളിപ്പേര് വന്നത് അങ്ങനെയാണ്.
എന്തുകൊണ്ട് ഡീസൽ എന്ന ചോദ്യത്തിന് ഫ്രാൻസിസിെൻറ മറുപടി ഇതാണ്. റേഷൻ കാർഡോ ആധാറോ ഒന്നുമില്ല. അതുകൊണ്ടുതന്നെ വീട്ടിൽ വൈദ്യുതി, പാചകവാതക കണക്ഷനും കിട്ടുന്നില്ല. വിറക് സൂക്ഷിക്കാൻ ഒറ്റമുറി വീട്ടിൽ ഇടമില്ലാത്തതിനാൽ അടുപ്പ് വേണ്ടെന്നുവെച്ചു. മെണ്ണണ്ണ കിട്ടാനില്ലാത്തതുകൊണ്ട് ഡീസൽ ഉപയോഗിക്കുന്നു. ഡീസൽ മണമുള്ള, കരിപുരണ്ട ജീവിതത്തിൽനിന്നും മോചനം ഫ്രാൻസിസ് ആഗ്രഹിക്കുന്നു. അതിന് അധികൃതരുടെ കാരുണ്യം വേണം. എന്നാൽ, അവർ കനിയുന്നില്ല.
വയനാട്ടിലെ കേണിച്ചിറ വാളവയലിൽ നിന്ന് 32 വർഷം മുമ്പ് കേളകത്ത് കൂലിപ്പണിക്കായി എത്തിയതാണ് ഫ്രാൻസിസ്. തിരിച്ചുപോയില്ല. മൂന്നുസെൻറ് ഭൂമി വർഷങ്ങൾക്കുമുമ്പ് പ്രദേശവാസിയിൽനിന്ന് വിലക്കുവാങ്ങിയതാണ്. എന്നാൽ, രേഖകളിലെ കുരുക്ക് വിനയായി. വാർഡ് മെംബർ ജോയി വേളുപുഴ കഴിഞ്ഞ ഒരു വർഷമായി ഫ്രാൻസിസിന് രേഖകൾ ശരിയാക്കി നൽകാനായി ശ്രമിക്കുന്നു. വില്ലേജിലും താലൂക്കിനും പലകുറി കയറിയിറങ്ങിയിട്ടും ഫയലുകൾ ചുവപ്പുനാടയിൽ തന്നെ. എങ്കിലും ഭൂരേഖയുടെ കുരുക്കഴിഞ്ഞ് ഡീസൽ മണമില്ലാത്ത ജീവതത്തെക്കുറിച്ച് സ്വപ്നം കാണുകയാണ് നാട്ടുകാരുടെ ഡീസൽ ഫ്രാൻസിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.