കേളകം: ജനവാസ മേഖലയുടെ പേടിസ്വപ്നമായിരുന്ന ചുള്ളിക്കൊമ്പനും മോഴയാനക്കും ശേഷം ആറളത്തെ വിറപ്പിച്ച് ഒന്നരക്കൊമ്പെൻറ വിളയാട്ടം പ്രദേശവാസികൾക്കും വനപാലകർക്കും പേടിസ്വപ്നമാകുന്നു. മുമ്പ് ചുള്ളിക്കൊമ്പനെന്ന കൊലയാളിയാനയെ ആറളത്ത് നിന്ന് സാഹസികമായി വനം വകുപ്പ് പിടികൂടി മുത്തങ്ങയിലേക്ക് നാട് കടത്തുകയായിരുന്നു.
നിരവധി പേരെ ആറളം ഫാമിൽ വകവരുത്തിയ മോഴയാനയും കഥാവശേഷനായി. ഇപ്പോൾ ആറളം ഫാമിെൻറ രണ്ടാം ബ്ലോക്കിൽ കാട്ടാന പ്രസവിച്ച സ്ഥലത്തോട് ചേർന്ന പ്രദേശത്ത് വട്ടം കറങ്ങുകയാണ് ഒരു കൊമ്പ് പാതി കുറവുള്ള, പ്രദേശവാസികൾ തിരിച്ചറിയാൻ ഒന്നരക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടുകൊമ്പൻ.
ഈ ആന ഫാമിൽ കാട്ടാനകളെ തുരത്താൻ നിയോഗിക്കപ്പെട്ട വനപാലകർക്ക് നേരെയും പലതവണ ചീറിയടുത്തിരുന്നു. മോനിച്ചൻ എന്നയാളുടെ ഓട്ടോറിക്ഷ മുമ്പ് കുത്തിത്തകർത്തതും ഒന്നരക്കൊമ്പനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.