കേളകം: കേളകം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'നാട്ടിലെ വാർത്ത' ഓൺലൈൻ ചാനലിെൻറ പേരും വാട്സ്ആപ് ഗ്രൂപ് ലിങ്കും ഉപയോഗിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കേളകം എസ്.എച്ച്.ഒക്ക് ഓൺലൈൻ ചാനൽ പ്രതിനിധി തിട്ടയിൽ സജീവ് പരാതി നൽകി. വ്യാഴാഴ്ചയാണ് കേസിനാസ്പദ സംഭവം.
കോവിഡ് സമ്പർക്കം കാരണം കാക്കയങ്ങാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിടും എന്ന വ്യാജ വാർത്ത 'നാട്ടിലെ വാർത്ത' യുടെ പേരും ലിങ്കും ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.