കേളകം: തലച്ചോറിലുണ്ടായ രക്തസ്രാവംമൂലം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായ കേളകം നാനാനിപൊയിലെ ഗംഗേഷിന് ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സുമനസ്സുകളുടെ കൈത്താങ്ങ് കൂടിയേ തീരൂ.
പഠനത്തിൽ മിടുക്കനായിരുന്ന ഗംഗേഷ് സേലത്തെ സ്വകാര്യ എൻജിനീയറിങ് കോളജിലെ അവസാനവർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്.
കോളജിൽ കളിച്ചുകൊണ്ടിരിക്കവെയാണ് തളർന്നുവീഴുകയും പിന്നീട് തലച്ചോറിലെ രക്തസ്രാവം ആണെന്ന് തിരിച്ചറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഗംഗേഷിെൻറ ചികിത്സക്ക് അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരും.
ഇത് സ്വരൂപിക്കുന്നതിനായി ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് നാട്ടുകാർ പ്രവർത്തനമാരംഭിച്ചു.
കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മൈഥിലി രമണൻ, മഞ്ഞളാംപുറം സെൻറ് ആൻറണീസ് ഇടവക വികാരി ഫാ. തോമസ് കീഴാരത്ത് എന്നിവർ രക്ഷാധികാരികളായും ജോണി പാമ്പടിയിൽ ചെയർമാനും ബാബു കുന്നേൽ ജനറൽ കൺവീനറുമായി 30 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ഫെഡറൽ ബാങ്ക് കേളകം ശാഖയിലെ (11630200005131 ഐ.എഫ്.എസ്.സി: FDRL0001163) എന്ന അക്കൗണ്ടിൽ പണം നിക്ഷേപിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.