ആശാൻമലയിൽനിന്ന്​ തോക്കുകളും തിരകളും പിടികൂടി

കേളകം: ആശാൻമലയിൽ​ പാറക്കെട്ടിനടിയിൽ ഒളിപ്പിച്ച നാടൻ തോക്കുകളും തിരകളും പിടികൂടി. ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്‍റ്​ ഡ്രൈവിന്‍റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിലാണ് കൃഷിയിടത്തിൽ ഒളിപ്പിച്ച രണ്ട് നാടൻതോക്കുകളും എട്ടു തിരകളും കണ്ടെടുത്തത്.

വനാതിർത്തിയിൽ വ്യാജവാറ്റ് സംഘങ്ങൾ സജീവമാണെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കേളകം വെണ്ടേക്കുംചാലിൽ നിന്ന് നാല് കിലോമീറ്ററോളം ചെങ്കുത്തായ വഴിയിലൂടെ സഞ്ചരിച്ചാണ് എക്​സൈസ് സംഘം​ തോക്കുകൾ കണ്ടെടുത്ത സ്​ഥലത്തെത്തിയത്​. ഏക്കറുകളോളം ആൾപ്പാർപ്പില്ലാത്ത കൃഷിയിടങ്ങളാണ് ആശാൻ മല എന്നറിയപ്പെടുന്ന ഈ ഭാഗത്തുള്ളത്. പിടിച്ചെടുത്ത തോക്കുകളും തിരകളും തുടർനടപടികൾക്കായി കേളകം പൊലീസിൽ ഏൽപിച്ചു.



എക്സൈസ് പ്രിവന്‍റിവ്​ ഓഫിസർ എം.പി സജീവന്‍റെ നേതൃത്ത്വതിൽ നടന്ന റെയ്ഡിൽ പ്രിവന്‍റിവ് ഓഫിസർ (ഗ്രേഡ്) സി.എം ജയിംസ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എ. മജീദ്, കെ.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Guns seized from kelakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.