കേളകം: പി.എച്ച്.സിയില്‍ വാക്സിനേഷന് സ്വീകരിക്കാനെത്തിയവരും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം. ബുക്ക് ചെയ്തവര്‍ക്ക് വാക്സിന് നല്‍കാതെ ക്യൂ നിന്നവര്‍ക്കെല്ലാം വാക്സിന് നല്‍കിയതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്.
കേളകം പി.എച്ച്.സിയില്‍ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്ത് സെൻററും സമയവും ലഭിച്ചവര്‍ക്ക് വാക്സിനേഷന് നല്‍കാതെ എത്തിയവര്‍ക്കെല്ലാം വാക്സിന് നല്‍കിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. രാവിലെ ഏഴ് മുതല്‍ രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ നിരവധിയാളുകളാണ് പി.എച്ച്.സിയില്‍ എത്തിയത്.
രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന് സെൻററും സമയവും ഓണ്‍ലൈനായി ലഭിച്ച സമയവുമനുസരിച്ച് പി.എച്ച്.സിയില്‍ എത്തിയവര്‍ വാക്സിന് ലഭിക്കാതെ മടങ്ങുന്ന സാഹചര്യം ഉണ്ടായതോടെയാണ് തർക്കം ഉടലെടുത്തത്. പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
ശനിയാഴ്ച പുലര്‍ച്ച മുതല്‍ വാക്സിനേഷന് എടുക്കാന്‍ എത്തിയവര്‍ ഉണ്ടായിരുന്നെങ്കിലും പലര്‍ക്കും വാക്സിനേഷന് കിട്ടിയില്ല. 100 ഡോസ് വാക്സിന് മാത്രമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ സ്റ്റോക്ക് ഉണ്ടായിരുന്നത്.
കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പി.എച്ച്.സിയില്‍ നിന്നും ആദ്യം ടോക്കണ്‍ ലഭിക്കുന്ന 100 പേര്‍ക്കാണ് വാക്സിന് നല്‍കിയതെന്ന് പി.എച്ച്.സി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, മതിയായ മുന്‍കരുതലോ സംവിധാനങ്ങളോ ഒരുക്കാതെയാണ് വാക്സിന് നല്‍കുന്നതിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്വീകരിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.