കേളകം: കേളകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ കള്ളക്കേസെടുത്തെന്ന് ചുങ്കക്കുന്ന് ടൗണിലെ വ്യാപാരി ജയ്മോൻ കല്ലുപുരയ്ക്കകത്ത് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നവംബർ 26ന് വൈകീട്ട് ഏഴിന് കേളകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയിരുന്നു.
തനിക്കെതിരെ ചിലർ വധഭീഷണി മുഴക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വെള്ളിയാഴ്ച കേളകം സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനില്‍ ചെന്നപ്പോള്‍ എസ്.എച്ച്.ഒ തന്നോട് അപമര്യാദയായി പെരുമാറുകയും മർദിക്കുകയും ചെയ്തു. തുടര്‍ന്ന് കള്ളക്കേസെടുക്കുകയും ഭീഷണിപ്പെടുത്തി പല പേപ്പറുകളിലും ഒപ്പിടുവിക്കുകയും ചെയ്തുവെന്ന് ജയ്മോൻ പറഞ്ഞു. ഈ ഉദ്യോഗസ്ഥനില്‍നിന്നും പൊലീസില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ജയ്മോൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.