റിമോട്ട് കൺട്രോളിൽ ഒാടുന്ന ജീപ്പും കാറും; ഇത്​ അരുളി​െൻറ കണ്ടുപിടിത്തം

കേളകം: ഡ്രൈവറില്ലാതെ ഓടുന്ന ജീപ്പ്​ സ്വന്തമായി നിർമിച്ച് കേളകം സ്വദേശി അരുൾ രവിയുടെ ജൈത്രയാത്ര. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഓടുകയും മൊബൈൽ ഫോൺ ഉപയോഗിച്ചും സ്​റ്റാർട്ട് ചെയ്യാനാവുന്നതുമായ വില്ലീസ് മോഡൽ ജീപ്പാണ്​ അരുൾ സ്വപ്രയത്നത്തിൽ നിർമിച്ച് നിരത്തിലിറക്കിയത്.

20 വർഷം പഴക്കമുള്ള കാറി​െൻറ ഭാഗങ്ങളാണ് പ്രധാനമായും നിർമാണത്തിനായി ഉപയോഗിച്ചത്. ചെലവ് 40,000 രൂപ മാത്രം. ഒമാനിലെ 'ആദിപൂൾസ്' കമ്പനി ഉടമ ജിനേഷ് ഉൾപ്പെടെ നിരവധി പേരാണ് വാഹന നിർമാണത്തിന് താങ്ങായത്​. രണ്ടുപേർക്ക് യാത്ര ചെയ്യാവുന്ന ജീപ്പിന്​​ മണിക്കൂറിൽ 95 കിലോമീറ്റർ വരെ വേഗത കിട്ടും. കുന്നുകയറുന്നതിന്​ ഓട്ടോ ബ്രേക്ക് ലോക്ക്, 15 കിലോ മീറ്റർ ഇന്ധനക്ഷമത എന്നീ സവിശേഷതകളുള്ള വാഹനം 300 മുതൽ 400 മീറ്റർ അകലെ നിന്ന് ഡ്രൈവറില്ലാതെ അടുത്തേക്ക് ഓടിച്ച് കൊണ്ടുവരാനാകും.

ഐ.ടി.ഐയിൽ പഠിച്ചത് ഇലക്ട്രോണിക്സ് ആണെങ്കിലും മെക്കാനിക്കലും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ 20കാരൻ. വാഹനങ്ങളോട് ചെറുപ്പം മുതലേയുള്ള താൽപര്യമാണ് അരുളിനെ വാഹന നിർമാണത്തിലേക്ക് എത്തിച്ചത്. പബ്ജി ഗെയിമിൽ ഉപയോഗിക്കുന്ന ബഗ്ഗി കാർ സ്വന്തമായി നിർമിച്ചും അരുൾ രവി ശ്രദ്ധ നേടിയിരുന്നു. ഹീറോ ഗ്ലാമർ ബൈക്കി​െൻറ എൻജിനും നാനോ കാറി​െൻറ സ്​റ്റിയറിങ്​ ബോക്‌സും മാരുതി 800 കാറി​െൻറ സ്​റ്റിയറിങ്​ വീലും സ്‌കൂട്ടറി​െൻറ ടയറുകളുമുപയോഗിച്ചാണ് ബഗ്ഗി കാറി​െൻറ നിർമാണം.

50 കിലോമീറ്റർ മൈലേജുള്ള ബഗ്ഗി കാർ 15000 രൂപ ചെലവിട്ടാണ് നിർമിച്ചത്. എന്തിനും ഏതിനും കൂടെയുള്ള കൂട്ടുകാരും വീട്ടുകാരും സഹായത്തിന് സ്പോൺസർമാരും ഉള്ളപ്പോൾ ഇനിയും ഇതിലേറെ മികച്ച നേട്ടങ്ങൾ സൃഷ്​ടിക്കാനുള്ള ഒരുക്കത്തിലാണ് ചുങ്കക്കുന്ന് വെങ്ങലോടിയിലെ രവിയുടെയും സിൽവിയുടെയും മകനായ അരുൾ രവി.

Tags:    
News Summary - Jeep and car running on remote control; This is the invention of Arul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.