കേളകം: ബഫര്‍ സോണ്‍ മേഖലയെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചതെന്ന പ്രഖ്യാപനത്തോടെ മൂന്നാംതവണയും പ്രസിദ്ധപ്പെടുത്തിയ മാപ്പിൽ അവ്യക്തതയും ആശങ്കയും തുടരുന്നു. പുതുക്കിയ ഭൂപടത്തിലും ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളോട് ചേർന്ന് കരുതൽ മേഖലയാക്കിയ ജനവാസ കേന്ദ്രങ്ങളുടെ സര്‍വേ നമ്പറുകള്‍ ചേര്‍ത്തിട്ടില്ല.ബഫര്‍ സോണില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള കൃഷിയിടങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍, നിര്‍മിതികള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ ഒരു അടയാളപ്പെടുത്തലും മൂന്നാമത്തെ മാപ്പിലും ഇല്ല. ആറളം കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തിയായി ചേര്‍ത്ത പിങ്ക് വരയ്ക്ക് മുകളിലൂടെ ചുവന്ന വര കൂടി ചേര്‍ത്താണ് പുതിയ മാപ്പ് ഇറക്കിയിരിക്കുന്നത്.കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളുടെ പേര് മാത്രം അടയാളപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആദ്യ രണ്ട് മാപ്പുകളില്‍ നിന്നുള്ള ഒരു വ്യത്യാസം. വനാതിര്‍ത്തി കൃത്യമായി രേഖപ്പെടുത്തിയതും അവിടെ നിന്ന് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിശ്ചയിക്കുന്ന പക്ഷം അത് അവസാനിക്കുന്ന ഭാഗങ്ങള്‍ അടയാളപ്പെടുത്തിയതുമായ മാപ്പ് ലഭിക്കണമെന്നാണ് പഞ്ചായത്തുകളും കര്‍ഷകരും ആവശ്യപ്പെടുന്നത്.
അതിനാണ് ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ സര്‍വേ നമ്പറുകള്‍ ചേര്‍ത്ത ഭൂപടം ലഭിക്കണം എന്ന് പഞ്ചായത്തുകള്‍ പറയുന്നത്. എന്നാല്‍, ബഫര്‍ സോണ്‍ ജനവാസ കേന്ദ്രത്തില്‍ എവിടെ വരെയാണ് എന്ന് ഒരു മാപ്പിലും വ്യക്തമായി അടയാളപ്പെടുത്തിയിട്ടില്ല. ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ അവസാനിക്കുന്നത് എവിടെയാണ് എന്ന് അടയാളപ്പെടുത്താത്ത മൂന്നു മാപ്പുകള്‍ മാത്രമാണ് ഇപ്പോഴും പഞ്ചായത്തിന്റെയും റവന്യൂവകുപ്പിന്റെയും കൈവശം ഉള്ളത്.
മൂന്നാമത്തെ മാപ്പിലും ഒരു വ്യക്തതയും ഇല്ലെന്നും അതിർത്തി എവിടെയാണ് എന്ന് വനംവകുപ്പ് വ്യക്തമാക്കണമെന്നും ബഫര്‍ സോണ്‍ വിഷയത്തില്‍ വനംവകുപ്പിന് ഒളിച്ചുകളി ഉണ്ടോ എന്ന് സംശയിക്കുന്നതായും കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പറഞ്ഞു. ബഫര്‍ സോണ്‍ മേഖലയെ കുറിച്ച് വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മൂന്നാം തവണയും പുറത്തിറക്കിയ മാപ്പില്‍ അവ്യക്തതയും ആശങ്കയും തുടരുകയാണ്. മൂന്നാമത്തെ മാപ്പ് പുറത്തുവന്നെങ്കിലും ജനത്തിന്റെ ആശങ്കകള്‍ അകറ്റാന്‍ ഉള്ളതൊന്നും ഈ മാപ്പില്‍ ഇല്ലെന്ന് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കരുതൽ മേഖലയുമായി ബന്ധപ്പെട്ട് ഭൂപടത്തിലെ ആശങ്ക ഒഴിവാക്കാൻ സർവേ നമ്പറുകൾകൂടി ഉൾപ്പെടുത്തി വനംവകുപ്പ് പുറത്തിറക്കിയ പുതിയ ഭൂപടത്തിലും ആശയക്കുഴപ്പം തുടരുകയാണ്. ജന വാസകേന്ദ്രങ്ങളെയും നിർമിതികളെയും ഒഴിവാക്കി, പൂജ്യം മുതൽ ഒരു കിലോമീറ്റർ പരിധിയിൽ സംരക്ഷിത മേഖലക്ക് ചുറ്റുമുള്ള കരുതൽ മേഖല ഭൂപടമാണ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചത്.
ഇതിൽ ആശയക്കുഴപ്പം കടന്നുകൂടിയ സാഹചര്യത്തിലാണ് സർവേ നമ്പർ കൂടി ഉൾപ്പെടുത്തിയ ഭൂപടം പുറത്തുവിട്ടതെങ്കിലും എല്ലാ മേഖലകളിലും നടപ്പാക്കാനായില്ല. ഓണപ്പതിപ്പ്, ക്രിസ്മസ് പതിപ്പ്, ന്യൂ ഇയർ പതിപ്പ് എന്നപോലെ വ്യത്യസ്ത മാപ്പുകൾ പുറത്തുവിട്ടുകൊണ്ട് ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള ഇൻഡിപെൻഡൻറ് ഫാർമേഴ്സ് അസോസിയേഷൽ (കിഫ) ചെയർമാൻ അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു. മൂന്നാമത്തെ മാപ്പിൽ പരാതി അയക്കാൻ കൊടുത്തിരിക്കുന്ന ഇ-മെയിൽ ഐഡി പോലും പ്രവർത്തനരഹിതമാണ്. ജനുവരി ഏഴിനകം പരാതികൾ അറിയിക്കാനാണ് സർക്കാർ വെബ്സൈറ്റിൽ നിർദേശം. എന്നാൽ, ഇ-മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുമ്പോൾ അങ്ങനെ ഒരു മെയിൽ ഐഡി നിലവിലില്ല എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും കിഫ ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.