കേളകം: കൊട്ടിയൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരുടെ വീടിനു 100 മീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരെൻറ അധ്യക്ഷതയിൽ ചേർന്ന സേഫ്ടി കമ്മിറ്റി യോഗ തീരുമാനപ്രകാരം കൊട്ടിയൂർ പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങൾ രാവിലെ എട്ടു മുതൽ അഞ്ചു വരെ മാത്രം തുറന്നു പ്രവർത്തിക്കാം.
വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം സ്ഥാപനങ്ങളിൽ ബ്രേക്ക് ദ ചെയിൻ പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്നും പഞ്ചായത്ത് സേഫ്ടി കമ്മിറ്റി അറിയിച്ചു. ജൂണ്‍ 17ന് ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം യാത്ര തിരിച്ച കൊട്ടിയൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിെൻറ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് സേഫ്ടി കമ്മിറ്റി യോഗം ചേര്‍ന്നത്. കലക്ടറുടെ നിർദേശപ്രകാരം കോവിഡ് സ്ഥിരീകരിച്ചവര്‍ താമസിച്ച വീടിെൻറ 100 മീറ്റര്‍ ചുറ്റളവ് കണ്ടെയ്ൻമെൻറ് സോണായി തിരിച്ചിട്ടുണ്ട്. കുടുംബത്തിലെ ഒരാള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചാണ് ഇവര്‍ നാട്ടിലെത്തിയത്. അതുകൊണ്ടുതന്നെ സമ്പര്‍ക്കം സംബന്ധിച്ചുള്ളഒരു ആശങ്കയും ഇല്ലെന്ന് ആരോഗ്യവകുപ്പ് യോഗത്തില്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അഞ്ചരക്കണ്ടി കോവിഡ് സെൻററിൽ കൊട്ടിയൂരിലെ അഞ്ച് പേരും ചികിത്സയിലാണ്.
ട്രെയിനില്‍ െവച്ചുള്ള സമ്പര്‍ക്കം സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഇതിനകം ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകം, കേളകം എസ്.ഐ ടോണി ജെ. മറ്റത്തില്‍, വില്ലേറജ് ഓഫിസര്‍ ജോമോന്, ധനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ തോമസ് ആമക്കാട്, പഞ്ചായത്ത് അംഗം ജോര്‍ജ് തുമ്പന്‍ തുരുത്തിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.