കേളകം: ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ ചവിട്ടിക്കൊന്ന കാട്ടാനയെ വേട്ടയാടി കൊല്ലണമെന്ന് കേരള ഇൻഡിപ്പെൻഡന്‍റ് ഫാർമേഴ്സ് അസ്സോസിയേഷൻ (കിഫ) ആവശ്യപ്പെട്ടു. ജീവിക്കാനായി തൊഴിൽ എടുക്കാൻ പോകുന്നതിനിടെയാണ് കള്ള് ചെത്ത് തൊഴിലാളി റിജേഷ് (39) കൊല്ലപ്പെട്ടത്. ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 11ാമത്തെ ആളാണ് റിജേഷ്.
500-600 ആനകളെ മാത്രം ഉൾകൊള്ളാൻ കഴിയുന്ന കേരളത്തിലെ വനങ്ങളിൽ 6000 ത്തിൽ അധികമായി ആനകൾ പെരുകിയിരിക്കുന്നതായി കിഫ ചൂണ്ടിക്കാട്ടി.
'വനത്തിന് ഉൾകൊള്ളാൻ പറ്റാത്ത തരത്തിൽ ആനകൾ പെരുകിയതാണ്ഈയടുത്തകാലത്ത് വർധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. പക്ഷെ വനം വകുപ്പ് മാത്രം ഇതൊന്നും അറിഞ്ഞമട്ടില്ല. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11 എ ഉപയോഗിച്ചുകൊണ്ട്, റിജേഷിന്റെ മരണത്തിനു കാരണമായ കൊലയാളി ആനയെ ഉടനടി വേട്ടയാടി കൊല്ലണം. സോളാർ വേലി, ട്രെഞ്ച് തുടങ്ങിയ പൊടിക്കൈകൾ കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ല. ഇക്കാര്യം വനംവകുപ്പിലെ ഏമാന്മാർക്കും നമ്മുടെ രാഷ്ട്രീയ മുതലാളിമാർക്കും മനസ്സിലാകണമെങ്കിൽ ആന കലിയിൽ ഇനിയെത്ര ജീവൻ പൊലിയണം?' -കിഫ പ്രസ്താവനയിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.