കേളകം: കൊട്ടിയൂർ-പാൽച്ചുരം-വയനാട് ചുരം പാതയിൽ തകർച്ചക്ക് ആക്കംകൂട്ടി മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലിൽ ഗർത്തങ്ങളും പെരുകുന്നു. ആശ്രമം കവല, ഗ്രോട്ടോ നഗർ, ചെകുത്താൻ തോട് പാതകളിലാണ് മലവെള്ളപ്പാച്ചിലിൽ വൻ ഗർത്തങ്ങളുണ്ടായത്. റോഡിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. കഴിഞ്ഞ ഏതാനും ദിവസമായി തുടർച്ചയായി മഴ പെയ്തതോടെയാണ് ഇവിടെ വീണ്ടും മണ്ണിടിയാൻ തുടങ്ങിയത്.പാതയിൽ മണ്ണിടിച്ചിൽ, പാറയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ യാത്രക്കാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ പാതയിലെ ഗർത്തങ്ങളിൽ കുടുങ്ങി അപകട സാധ്യത വർധിച്ചതായി വാഹനയാത്രക്കാർ പറയുന്നു.
സഞ്ചാരയോഗ്യമല്ലാതായ പാതയിൽ ബസ്സുകൾ ഓട്ടം നിർത്തിവെക്കേണ്ട സാഹചര്യമാണുള്ളതെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.