കേളകം: കനത്തമഴയിൽ കണിച്ചാർ പഞ്ചായത്തിലെ സെമിനാരിവില്ലയിൽ വീണ്ടും ഉരുൾപൊട്ടി. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. മലവെള്ളപ്പാച്ചിലിൽ താഴ്വാരത്തെ കൃഷിയിടങ്ങൾ നശിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് നെടുംപുറംചാൽ പ്രദേശങ്ങളിലെ തോടുകളും പുഴകളും കവിഞ്ഞു. കാഞ്ഞിരപ്പുഴയിൽ വെള്ളം കവിഞ്ഞൊഴുകിയതിനെ തുടർന്ന് തുണ്ടിയിൽ ടൗണിലും പാതയിലും വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
സെമിനാരി വില്ലയിൽ ഒരു മാസത്തിനിടെ അഞ്ചാമത്തെ തവണയാണ് ഉരുൾപൊട്ടുന്നത്. ഉരുൾപൊട്ടൽ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഇതിനെക്കുറിച്ച് വിദഗ്ധ പഠനം നടത്താനോ, ആളുകളെ മാറ്റിപ്പാർപ്പിക്കാനോ ആളുകൾ തയാറായിട്ടില്ല. ഉരുൾപൊട്ടലുണ്ടായ സെമിനാരിവില്ലയിൽ വ്യാപകമായി നാശനഷ്ടങ്ങളുണ്ടായതായും പ്രദേശവാസികൾ തുടർച്ചയായ ഉരുൾപൊട്ടലിൽ കടുത്ത ഭീതിയിലാണെന്നും സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.