കേളകം: കണിച്ചാർ പഞ്ചായത്തിലെ ടൂറിസം കേന്ദ്രമായ ഏലപ്പീടികയിൽ റെയിൽവേ സ്റ്റേഷൻ മാതൃകയിൽ സഞ്ചാരികൾക്കായി വഴിയോര വിശ്രമകേന്ദ്രം നിർമാണം പൂർത്തിയായി.
റെയിൽവേ സ്റ്റേഷൻ മോഡൽ വിശ്രമ കേന്ദ്രത്തിന്റെ ഡിസൈൻ തയാറാക്കിയത് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ ബി.വി. വിഷ്ണുവും പ്രവൃത്തി പൂർത്തിയാക്കിയത് കണ്ണൂർ മരിയ ഗ്രൂപ് ആഷിഖ് മാമുവുമാണ്.
ഏലപ്പീടിക ദേശ സേവിനി മഹിളസമാജം ഭാരവാഹികളായ ത്രേസ്യാമ്മ തോമസ് വട്ടപ്പറമ്പിൽ, ആലീസ് ദേവസ്യതാണു വേലിൽ എന്നിവർ സൗജന്യമായി പഞ്ചായത്തിന് വിട്ട് നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് റെയിൽവേ സ്റ്റേഷൻ മാതൃകയിലെ വിശ്രമകേന്ദ്രം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, പഞ്ചായത്തംഗം ജിമ്മി അബ്രാഹം എന്നിവരുടെ നേതൃത്വത്തിലാണ് ടൂറിസം കേന്ദ്രമായ ഏലപ്പീടികയിൽ സഞ്ചാരികൾക്കായി വ്യത്യസ്ഥമായ വഴിയോര വിശ്രമകേന്ദ്രം നിർമാണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.