കേളകം: കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ മലയോര മേഖലകളെ ചുരുങ്ങിയ ദൂരത്തിൽ ബന്ധിപ്പിക്കുന്ന മാനന്തവാടി- ഇരിട്ടി-ചെറുപുഴ-ബളാൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ലിമിറ്റഡ് സ്റ്റോപ് ബസ് വീണ്ടും സർവിസ് തുടങ്ങി. ഇരിട്ടി ഭാഗത്തുനിന്ന് ആലക്കോട്, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗത്തേക്കുളള അവസാന ബസാണിത്.
വിദ്യാർഥികൾ, തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങി സ്ഥിരംയാത്രക്കാർക്ക് വലിയ സഹായമാണ് ഈ സർവിസ്.മാനന്തവാടി, പാൽച്ചുരം, അമ്പായത്തോട്, കൊട്ടിയൂർ, കേളകം, പേരാവൂർ, ഇരിട്ടി, ഉളിക്കൽ, പയ്യാവൂർ, ചെമ്പേരി, ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് വഴിയാണ് ബസ് ഓടുക. ഉച്ചക്ക് 2.45ന് മാനന്തവാടിയിൽനിന്ന് പുറപ്പെട്ട് അഞ്ചിന് ഇരിട്ടി വഴി രാത്രി 8.45ന് ബളാലിൽ എത്തും.
പുലർച്ച ആറിന് ബളാലിൽ നിന്നാരംഭിച്ച് 11.20ന് മാനന്തവാടിയിൽ എത്തുന്ന രീതിയിലാണ് ബളാൽ - മാനന്തവാടി ബസ് സർവിസ് നടത്തുക.പ്രധാന ക്ഷേത്രങ്ങളായ കൊട്ടിയൂർ, പയ്യാവൂർ, ആലക്കോട് അരങ്ങം, ചെറുപുഴ എന്നിവകൾക്കു മുന്നിലൂടെയാണ് ബസ് കടന്നുപോകുന്നത്. ലാഭകരമായി സർവിസ് നടത്തിയിരുന്ന ബസ് സർവിസ് കോവിഡ് സാഹചര്യത്തിൽ നിർത്തലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.