കേളകം: ബാവലിപ്പുഴക്ക് സമീപം മാണിക്കഞ്ചാൽ പ്രദേശത്ത് അഞ്ചംഗ മാവോവാദി സംഘത്തെ കണ്ടതായി നാട്ടുകാർ. പുഴയോരത്ത് കുറുന്തോട്ടി ശേഖരിക്കാൻ പോയ വീട്ടമ്മമാരാണ് മാവോവാദി സംഘത്തെ കണ്ടതായി പൊലീസിനെ അറിയിച്ചത്. അതേസമയം, ഇവർ മാവോവാദികളാണോ എന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഘം വീട്ടമ്മയോട് ആഹാരസാധനം എത്തിച്ചു നൽകാൻ കഴിയുമോ എന്ന് ആരാഞ്ഞു. ഇവരുടെ കൈയിൽ തോക്കുകളെന്ന് സംശയിക്കാവുന്ന നീളത്തിലുള്ള പൊതിക്കെട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് വീട്ടമ്മയുടെ മൊഴി. കേളകം പൊലീസും തണ്ടർബോൾട്ട് സേനയും പ്രദേശത്ത് പരിശോധന നടത്തി.
ഇവിടെ നിരീക്ഷണവും ശക്തമാക്കി. ദിവസങ്ങൾക്ക് മുമ്പ് അയ്യന്‍കുന്ന് വനത്തില്‍ മാവോവാദികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനിടയിലാണ് കേളകം സ്റ്റേഷൻ പരിധിയിലെ മാണിക്കഞ്ചാലിൽ മാവോവാദികളെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. കേളകം ടൗണിന്റെ ഒരു കിലോമീറ്റർ പരിധിയിലാണ് സംഭവം. ഭക്ഷണസാധനങ്ങൾ ആവശ്യപ്പെട്ട മാവോവാദി കളോട് തങ്ങൾ സമീപവാസികളല്ലെന്ന് മറുപടി നൽകി മടങ്ങിയ വീട്ടമ്മമാരാണ് ഇവരുടെ സാന്നിധ്യം പൊലീസിനെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.