കേളകം: വയോധികയുടെ പെന്ഷന് തുക അനുവാദമില്ലാതെ കുടിശ്ശികയായ കാര്‍ഷിക ലോണില്‍ വകയിരുത്തിയ സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുത്തു. ഗ്രാമീണ്‍ ബാങ്ക് കേളകം ശാഖ മാനേജര്‍ക്കെതിരെയാണ് കോടതിയുടെ നിർദേശ പ്രകാരം കേസെടുത്തത്. ഈ കഴിഞ്ഞ ആഗസ്റ്റ് 11ന് ആണ് സംഭവം. കേളകം സ്വദേശിനി മുളക്കെക്കുടി രത്നമ്മക്ക് വാർധക്യ പെന്ഷന് ലഭിച്ച വകയില്‍ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുകയില്‍നിന്ന് കാര്‍ഷിക ലോണിെൻറ കുടിശ്ശികയായി അടക്കാനുള്ള 17,000 രൂപ മാനേജര്‍ അവരുടെ സമ്മതമോ അറിവോ ഇല്ലാതെ ബാങ്ക് ലോണില്‍ വരവുവെച്ചതാണ് കേസിനാസ്പദമായ സംഭവം.
ഗ്രാമീണ്‍ ബാങ്ക് കേളകം ശാഖ മാനേജര്‍ സുധ ലതക്കെതിരെയാണ് കേളകം പോലീസ് കേസെടുത്തത്.സംഭവത്തില്‍ രത്നമ്മ കോടതിയിൽ പരാതി നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ കോടതി കേളകം പൊലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രത്നമ്മ കേളകം പൊലീസിലും പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.