കേളകം: പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് ജൂൺ മൂന്നിന് തുടങ്ങും. ഡി.എഫ്.ഒ പി. കാർത്തിക്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ട്രക്കിങ്ങിനു മുന്നോടിയായി പാലുകാച്ചിമല കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. ട്രക്കിങ്ങിന്റെ ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സ്ഥലം, ശൗചാലയ സൗകര്യങ്ങൾ എന്നിവ ഒരുക്കും.
സഞ്ചാരികളുടെ സുരക്ഷക്കായി ഗാർഡുകളെയും നിയമിക്കും. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഘട്ടംഘട്ടമായി സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.