കൃഷിയിടത്തിൽ എഫ്.എം റേഡിയോ വെച്ചു; കാട്ടുപന്നികൾ പിന്നെ ആ വഴിക്ക്​ വന്നിട്ടില്ല

കേളകം (കണ്ണൂർ): വീടിന് അകലെയുള്ള കൃഷിയിടത്തിൽ കാട്ട് പന്നികളും ,മുള്ളൻ പന്നികളും ഉൾപ്പെടെ വന്യജീവികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായപ്പോൾ അവയെ പ്രതിരോധിക്കാൻ കൃഷിയിടത്തിൽ കർഷകൻ സ്ഥാപിച്ച ശബ്ദ ചികിൽസ ഫലം കണ്ടു. അടക്കാത്തോടിന് സമീപം കരിയം കാപ്പിലെ ചിറക്കുഴിയിൽ ബാബുവെന്ന കർഷകനാണ്​ കൃഷിയിടത്തിൽ എഫ്​.എം റേഡിയോ സ്ഥാപിച്ചുകൊണ്ട്​​ ദീർഘ നാളത്തെ വന്യജീവിപ്രശ്​നത്തെ പാട്ടുംപാടി പരിഹരിച്ചത്​. ത​െൻറ കണ്ടുപിടിത്തം ഫലപ്രദമാണെന്ന് അനുഭവത്തിലൂടെ തെളിയിച്ചിരിക്കുകയാണിദ്ദേഹം.

രണ്ട് വർഷം മുമ്പ്​ കാട്ടു പന്നികളുടെ വിള നാശം തുടർന്നപ്പോൾ കൃഷിയിടത്തിലെ ചേമ്പും, ചേനയും, മരച്ചീനിയും, വാഴ കൃഷിയും സംരക്ഷിക്കാൻ ബാബു തൻ്റെ കൃഷിയിടത്തിൽ രാത്രികാല ഉപയോഗത്തിന് വേണ്ടി എഫ്.എം റേഡിയോ സ്ഥാപിക്കുകയായിരുന്നു. സൂര്യൻ അസ്തമിക്കുമ്പോൾ പ്രവർത്തനം തുടങ്ങി സൂര്യൻ ഉദിക്കുമ്പോൾ പ്രവർത്തനം നിലക്കും വിധമാണ് സ്ഥാപിച്ചത്.

എഫ്.എം.റേഡിയോ, റീചാർജബിൾ ബാറ്ററി, ബാറ്ററി ചാർജാവാനായി സോളാർ പാനൽ എന്നിവയാണ് വേണ്ടത്.ഇതിനായി 3000 രൂപയോളം ചിലവായി.പ്രത്യേകം സംവിധാനിച്ച റിലെ വഴി ഇത് പ്രവത്തിക്കുകയും, ഓഫാകുകയും ചെയ്യും.

ഈ ശബ്ദ ചികിൽസ സ്ഥാപിച്ച ശേഷം വന്യജീവികൾ എത്തിയിട്ടേയില്ലന്ന് ബാബുവിൻ്റെ കൃഷിയിടം സാക്ഷ്യപ്പെടുത്തുന്നു. ഇതി​െൻറ ശബ്ദമെത്താത്ത സമീപ കൃഷിയിടങ്ങളെല്ലാം കാട്ടുപന്നികളുടെ വിഹാരകേന്ദ്രമാണിപ്പോഴും. അടക്കാത്തോട് ടൗണിലെ എം.എൽ. ഇലക്ട്രോണിക്സ് ഉടമ കൂടിയായ ഇദ്ദേഹം മുമ്പും നിരവധി നൂതന ആശയങ്ങൾ ഫലപ്രദമായി നടപ്പാക്കി വിജയിച്ചിട്ടുണ്ട് . ചെറു ജലവൈദ്യുത പദ്ധതി സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപിച്ചതിൻ്റെ അനുഭവത്തിന് പുറമെ വാട്ടർ ടാങ്കിൽ വെള്ളത്തിൻ്റെ അളവ് അറിയാൻ മെക്കാനിക്കൽ സംവിധാനവും ഇദ്ദേഹം സഥാപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.