കേളകം: ജില്ലയിലെ സുപ്രധാന പരിസ്ഥിതി വിനോദസഞ്ചാര മേഖലയായ പാലുകാച്ചി മലയിലേക്കുള്ള പാത തകർന്നടിഞ്ഞ് ഗതാഗതം ദുസ്സഹമായിട്ടും പുനർനിർമിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിത്യേന നിരവധി പേരാണ് പാലുകാച്ചി മലയിലെത്തുന്നത്.
അടക്കാത്തോട് മുതൽ ശാന്തിഗിരി വരെയുള്ള അഞ്ചു കിലോമീറ്റർ പാതയുടെ ഭൂരിഭാഗവും തകർന്ന് ഗർത്തങ്ങളായി. പാത അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ പൊതുമരാമത്ത് അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. അപ്രധാന പാതകൾക്ക് കോടികൾ ചെലവിടുമ്പോഴാണ് കണ്ണൂരിന്റെ സുപ്രധാന വിനോദ സഞ്ചാര മേഖലയിലേക്കുള്ള പാത അവഗണിക്കപ്പെടുന്നത്. കൂടാതെ അടക്കാത്തോട് കേളകം പാതയുടെ വികസന പ്രവൃത്തികളും മുടങ്ങിയിട്ട് മാസങ്ങളായി.
പാതകൾ ഗതാഗത യോഗ്യമല്ലാതായതോടെ മേഖലയിലെ വിനോദസഞ്ചാരമേഖലക്കും തിരിച്ചടിയായിട്ടുണ്ട്. അടിയന്തരമായി പാതകൾ പുനർനിർമിച്ച്ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.