കേളകം: കേളകത്ത് ജനമൈത്രി പൊലീസിനെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ വളൻറിയർമാരെ തെരഞ്ഞെടുത്തു. കേളകം എസ്.എച്ച്.ഒ വിപിൻദാസിെൻറ നേതൃത്വത്തിലാണ് വളൻറിയർമാരെ തെരഞ്ഞെടുത്തത്. കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ, എൻ.സി.സി എന്നിവയിൽനിന്നും തെരഞ്ഞെടുത്ത വിദ്യാർഥികളായുള്ള വളൻറിയർമാർക്കാണ് കേളകം പൊലീസ് സ്റ്റേഷനിൽവെച്ച് പരിശീലനം നൽകിയത്.
പേരാവൂർ ഡിവൈ.എസ്.പി ടി.പി. ജേക്കബ് വളൻറിയർമാർക്ക് ക്ലാസെടുത്തു. കേളകം എസ്.എച്ച്.ഒ എ. വിപിൻദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡൻറ് ജോർജ്കുട്ടി വാളുവെട്ടിക്കൽ, ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ, മറ്റു പൊലീസ് ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിനെ സഹായിക്കുന്നതിനായാണ് വളൻറിയർമാരെ തെരഞ്ഞെടുത്തത്. ജില്ലയിൽ ആദ്യമായാണ് കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ജനമൈത്രി പൊലീസിനെ സഹായിക്കാൻ വളൻറിയർമാരെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.