കേളകം: മൂന്നുവര്‍ഷമായി 'പ്ലാവിൽ' ഉള്ള വൈദ്യുതി മീറ്ററിന് വാടക നല്‍കിയിരുന്ന ശകുന്തളക്ക് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുനല്‍കി.
2017ൽ മഴക്കാലത്ത് മുറ്റത്തെ കൂറ്റൻ മരം കടപുഴകിയാണ് കേളകം പഞ്ചായത്തിലെ പാറത്തോട് സ്വദേശി പള്ളിക്കക്കോണം ശകുന്തളയുടെ വീടിെൻറ മുൻഭാഗം തകർന്നത്. വൈദ്യതി മീറ്റർ ഈ ഭാഗത്തായാണ് സ്ഥാപിച്ചിരുന്നത്. ഭിത്തി തകർന്നതോടെ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സമീപത്തെ പ്ലാവിൽ കെട്ടിവെച്ചു. തുടർന്ന് വയറിങ് മാറ്റി മീറ്റർ മാറ്റിസ്ഥാപിക്കാൻ ബോർഡും സ്ഥാപിച്ച് ശകുന്തള കാത്തിരിപ്പായി. മൂന്നുവർഷവും മുടങ്ങാതെ വൈദ്യുതി ബിൽ വന്നെങ്കിലും കണക്ഷൻ മാറ്റി നൽകാൻ ആരുമെത്തിയില്ല.
മണ്ണണ്ണ വിളക്കിെൻറ വെളിച്ചത്തിലായിരുന്നു ജീവിതമെന്ന് ശകുന്തള പറഞ്ഞു. ശകുന്തളയുടെ ദുരവസ്ഥയെക്കുറിച്ച് കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട അധികൃതർ വെള്ളിയാഴ്ച രാവിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ച് നൽകി.
കേളകം കെ.എസ്.ഇ.ബി അസി. എൻജിനീയര്‍ ശ്രീകുമാറിെൻറ നേതൃത്വത്തിലാണ് കണക്ഷൻ പുനഃസ്ഥാപിച്ചത്. വർഷങ്ങളായി വൈദ്യുതിയില്ലാതെ ഇരുളിൽ കഴിഞ്ഞ ശകുന്തളയിപ്പോൾ വൈദ്യുതി കിട്ടിയതിെൻറ സന്തോഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.