കേളകം: ആറള ഫാമിൽ തമ്പടിച്ച് കാർഷിക ഫാമിനും പുനരധിവാസ മേഖലക്കും ഭീഷണിയായ 11 കാട്ടാനകളെ കൂടി വനത്തിലേക്ക് കടത്തിവിട്ടതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തികിെൻറ നിർദേശപ്രകാരം കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത്, സെക്ഷൻ ഫോറസ്റ്റർമാരായ കെ. ജീജിൽ, സുരേന്ദ്രൻ, സുധാകരൻ, സി.കെ. മഹേഷ് എന്നിവരും ആറളം വൈൽഡ് ലൈഫ് ഫോറസ്റ്റർമാരായ വിനു കയലോടൻ, രാജൻ, ആർ.ആർ.ടി, ഫാം സെക്യൂരിറ്റി ടീം, വനം വകുപ്പിലെ താൽക്കാലിക വാച്ചർമാരും അടക്കം 35 ഓളം പേർ തുരത്തൽ യജ്ഞത്തിൽ പങ്കെടുത്തു. ആനയെ തുരത്തൽ തിങ്കളാഴ്ചയും തുടരുമെന്ന് അധികൃതർ അറിയിച്ചു.മൂന്ന് ദിവസത്തിനിടെ 30 ആനകളെയാണ് ആറളം ഫാമിൽനിന്നും ജനവാസ കേന്ദ്രത്തിൽനിന്നും വനംവകുപ്പ് സാഹസികമായി തുരത്തി വനത്തിലേക്ക് കയറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.